X
    Categories: gulfNews

അബുദാബി ഐ എസ് സി- ഇന്ത്യ ഫെസ്റ്റ് ഡിസംബര്‍ 2ന് ആരംഭിക്കും

റസാഖ് ഒരുമനയൂര്‍

അബുദാബി: അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ ഒരുക്കുന്ന ഇന്ത്യ ഫെസ്റ്റിന് ഡിസംബര്‍ 2 നു തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിന് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ഡിസംബര്‍ 2 ,3, 4 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ പുസ്തകോത്സവം, ഭക്ഷ്യമേള, വസ്ത്ര ആഭരണ മാര്‍ക്കറ്റുകള്‍,വ്യാപാര പ്രദര്‍ശന പവലിയനുകള്‍ , പുസ്തക വില്‍പന ശാലകള്‍ വിനോദ യാത്രാ സ്റ്റാളുകള്‍ ,സൗന്ദര്യ വസ്തുക്കളുടെ വിപണിയും കളിക്കോപ്പ് വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങി 80 സ്‌റ്റോളുകളാണ് ഇത്തവണ ഫെസ്റ്റിന്റെ ഭാഗമാക്കുന്നത്.

യുഎഇ യിലെ സംഘടകളുടെയും, കൂട്ടായ്മയുടെയും വിവിധ കലാ വിരുന്നും ഫെസ്റ്റില്‍ അരങ്ങേറും. യുഎഇ യിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ എണ്ണായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഫെസ്റ്റിന്റെ എന്‍ട്രി ടിക്കറ്റ് സൗജന്യമായി നല്‍കും. ഇത് പതിനൊന്നാം വര്‍ഷമാണ് പ്രവാസികള്‍ക്ക് ആഘോഷമായി
ഇന്ത്യാ ഫെസ്റ്റ് അരങ്ങേറുന്നത്.

കുട്ടികള്‍ക്കായി പ്രത്യേക ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 5 മുതല്‍ രാത്രി 12 മണി വരെയാണ് പരിപാടി അരങ്ങേറുക. മുപ്പതിനായിരത്തോളം സന്ദര്‍ശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ജെമിനി ഗ്രൂപ്പ്, അല്‍ മസൂദ് ആട്ടോമൊബൈല്‍സ്, ദാഫിര്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ്,ബാങ്ക് ഓഫ് ബറോഡ, റെഡ് എക്‌സ് മീഡിയ എന്നിവയുമായി സഹകരിച്ചാണ് ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഫെസ്റ്റ് ഒരുക്കുന്നത്.

അറബിക് പരമ്പരാഗത നൃത്തത്തോടെയാണ് ഒന്നാം ദിനം പരിപാടികള്‍ക്ക് തുടക്കമാവും. കൂടാതെ
ചെണ്ടമേളവും, നൃത്ത വിരുന്നും അരങ്ങേറും. രണ്ടാം ദിനമായ ഡിസംബര്‍ 3 ശനിയാഴ്ച ഗായകന്‍ ശ്രീനിവാസും മകള്‍ ശരണ്യയും നയിക്കുന്ന സംഗീത വിരുന്നും ഫെസ്റ്റിലെ ആകര്‍ഷണമാണ്.
മൂന്നാം ദിവസം വിവിധ കലാ പരിപാടികള്‍ക്ക് പുറമെ മെഗാ നറുക്കെടുപ്പും നടക്കും.10 ദിര്‍ഹം വിലയുള്ള പ്രവേശന ടിക്കറ്റ് നറുക്കെടുത്ത് മെഗാ വിജയിക്ക് അല്‍ മസൂദ് ആട്ടോ മൊബൈല്‍സ് നല്‍കുന്ന കോലിയോസ് റെനോള്‍ട്ട് കാര്‍ സമ്മാനിക്കും. കൂടാതെ കൂടാതെ 20 പേര്‍ക്ക് ആകര്‍ഷക സമ്മാനങ്ങളും നല്‍കും. ഐ എസ് സി പ്രസിഡന്റ് ഡി നടരാജന്‍, ജനറല്‍ സെക്രട്ടറി പി സത്യ ബാബു,ട്രഷറര്‍ ലിംസന്‍, വൈസ് പ്രസിഡന്റ് സന്തോഷ് മൂര്‍ക്കോത്തു, ജെമിനി ഗ്രൂപ്പ് ഡയറക്ടര്‍ വിനീഷ് ബാബു, റെനോല്‍ട്ട് അബുദാബി ജനറല്‍ മാനേജര്‍ ജീന്‍ പിയര്‍ ഹോംസി (ഷലമി ുശലൃൃല വീാശെ) , മാര്‍ക്കറ്റിങ് സെപ്ഷ്യലിസ്‌റ് ദിക്ഷ ജെറെല്ല (റശസവെമ ഴലൃലഹഹമ) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

web desk 3: