X
    Categories: indiaNews

പാക് അധീന കശ്മീര്‍ പിടിച്ചെടുക്കാന്‍ സൈന്യം തയ്യാറാണെന്ന് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി

കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഏതു തീരുമാനവും നടപ്പിലാക്കുമെന്ന് ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഉത്തരവിനായി കാത്തിരിക്കുകയാണെന്നും സൈന്യം അറിയിച്ചു. പാക് അധീന കശ്മീരുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രസ്താവന നടത്തിയിരുന്നു. പാക് അധീന കശ്മീര്‍ തിരിച്ചു പിടിക്കുമെന്നായിരുന്നു പ്രസ്താവന. ശ്രീനഗറില്‍ കരസേനയുടെ 76ാം ‘ശൗര്യദിവസ്’ ആഘോഷത്തില്‍ സംസാരിക്കുന്നതിനിടെയാണ് രാജ്‌നാഥ് സിംഗ് പാക്കിസ്ഥാനെതിരെ പ്രസ്താവന നടത്തിയത്.

‘ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ചിടത്തോളം, കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏത് ഉത്തരവും നടപ്പിലാക്കും. അത്തരം ഉത്തരവുകള്‍ നല്‍കുമ്പോഴെല്ലാം അത് നടപ്പാക്കാന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറായിരിക്കും,’ ദ്വിവേദി പറഞ്ഞു.

ഉപേന്ദ്ര ദ്വിവേദിയും പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ തക്ക മറുപടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തേണ്ടത് ഇരുരാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെങ്കിലും പാകിസ്ഥാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

web desk 3: