Connect with us

kerala

ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി; മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Published

on

കൊല്ലം: കൊല്ലത്ത് ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെ താന്നി ബിച്ചിനു സമീപത്തുവെച്ചാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൊരുത്തക്കേടുകളും ദുരൂഹതകളും ബാക്കി; ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍ ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുക.

Published

on

കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുക. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം.ജോസിനാണ് അന്വേഷണ ചുമതല.

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശി പദ്മകുമാര്‍, ഭാര്യ അനിതാകുമാരി, മകള്‍ അനുപമ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ സംഭവത്തില്‍ ഇവര്‍ മൂന്നുപേര്‍ക്കും മാത്രമേ പങ്കുള്ളൂവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, കേസില്‍ പോലീസ് നല്‍കിയ വിശദീകരണത്തില്‍ പലതരത്തിലുള്ള പൊരുത്തക്കേടുകളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ. അടക്കമുള്ളവര്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചിരുന്നു.

കോവിഡിന് ശേഷം സാമ്പത്തികപ്രതിസന്ധി നേരിട്ട പദ്മകുമാര്‍ പെട്ടെന്ന് പണമുണ്ടാക്കാനായാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നായിരുന്നു എ.ഡി.ജി.പി. നല്‍കിയ വിശദീകരണം. ഒരുവര്‍ഷമായി ഇവര്‍ ഇതിനായി ആസൂത്രണം നടത്തിയെന്നും ഒന്നരമാസം മുന്‍പാണ് ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞിരുന്നു. കോടികളുടെ സാമ്പത്തിക ബാധ്യതയായിരുന്നു പദ്മകുമാറിനുണ്ടായിരുന്നത്. മിക്ക വസ്തുക്കളും പണയത്തിലായിരുന്നു. പെട്ടെന്ന് ഒരു തിരിച്ചടവിനായി പത്തു ലക്ഷം രൂപ ആവശ്യം വന്നു. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി പണം തട്ടാന്‍ തീരുമാനിച്ചതെന്നും പല കുട്ടികളെയും പ്രതികള്‍ ലക്ഷ്യംവെച്ചിരുന്നതായും പോലീസ് പറഞ്ഞിരുന്നു.

നവംബര്‍ 27-ാം തീയതി വൈകിട്ട് 4.20-ഓടെയാണ് ഓയൂര്‍ കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഒന്‍പതുവയസ്സുകാരനായ കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍ കാറിലെത്തിയവരെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും ജോനാഥനെ തള്ളിയിട്ട് കാറിലെത്തിയവര്‍ കുട്ടിയുമായി കടന്നുകളയുകയായിരുന്നു.

തുടര്‍ന്ന് സംഭവം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ നാടാകെ കുഞ്ഞിനെ കണ്ടെത്താനായി തിരച്ചില്‍ നടന്നു. തെക്കന്‍ജില്ലകളും സംസ്ഥാന അതിര്‍ത്തികളും കേന്ദ്രീകരിച്ച് പോലീസും വിപുലമായ പരിശോധന നടത്തി. പോലീസ് നാടാകെ അരിച്ചുപെറുക്കുന്നതിനിടെയാണ് പിറ്റേദിവസം ഉച്ചയ്ക്ക് ആറുവയസ്സുകാരിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.

എല്ലായിടത്തും പോലീസ് പരിശോധന നടത്തുകയാണെന്ന് അവകാശപ്പെടുന്നതിനിടെയാണ് ഓട്ടോയില്‍ ആശ്രാമം മൈതാനത്ത് എത്തിയ സ്ത്രീ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ചാത്തന്നൂര്‍ സ്വദേശിയായ പദ്മകുമാറും കുടുംബവുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാംപ്രതി അനിതാകുമാരി കുട്ടിയുടെ അമ്മയെ ഫോണില്‍വിളിച്ചതിന്റെ ശബ്ദരേഖയില്‍നിന്നാണ് പ്രതികളെക്കുറിച്ച് നിര്‍ണായക സൂചന ലഭിച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍നമ്പര്‍ ശേഖരിച്ച് നിരീക്ഷണം ശക്തമാക്കിയ പോലീസ് സംഘം തമിഴ്‌നാട്ടിലെ തെങ്കാശിയില്‍നിന്നാണ് മൂവരെയും പിടികൂടിയത്. ഐ.ജി. സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡി.ഐ.ജി. ആര്‍.നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Continue Reading

india

ലോകായുക്തക്ക് നിര്‍ദേശ ഉത്തരവുകളിടാന്‍ അധികാരമില്ല; അധികാരം ശുപാര്‍ശകള്‍ നൽകാൻ; സുപ്രീം കോടതി

ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ലോകായുക്ത നിര്‍ദ്ദേശം ചോദ്യം ചെയ്ത് വര്‍ക്കല അഡീഷണല്‍ തഹസില്‍ദാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.

Published

on

റീസര്‍വേ രേഖകളിലെ തെറ്റുകള്‍ തിരുത്തണമെന്ന കേരള ലോകായുക്തയുടെ ഉത്തരവ് തിരുത്തി സുപ്രീം കോടതി. ലോകായുക്തക്ക് ഉപലോകായുക്തക്കോ നിര്‍ദേശ ഉത്തരവുകളിടാന്‍ അധികാരമില്ല.

ലോകായുക്തയ്ക്ക് ശുപാര്‍ശകള്‍ നല്‍കാന്‍ മാത്രമാണ് അധികാരം. ശുപാര്‍ശകള്‍ ബന്ധപ്പെട്ട അധികാരകേന്ദ്രത്തിന് റിപ്പോര്‍ട്ടായി നല്‍കാമെന്നും സുപ്രീം കോടതി.

ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്‍ഡല്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ലോകായുക്ത നിര്‍ദ്ദേശം ചോദ്യം ചെയ്ത് വര്‍ക്കല അഡീഷണല്‍ തഹസില്‍ദാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്നാണ് വര്‍ക്കല അഡീഷണല്‍ തഹസില്‍ദാര്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.

നേരത്തെ ലോകായുക്ത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്ന പരാമര്‍ശമാണ് ലോകായുക്തയുടെ അധികാരം സംബന്ധിച്ച് സുപ്രീം കോടതി നടത്തിയിരിക്കുന്നത്.

ലോകായുക്ത ജുഡീഷ്യല്‍ ബോഡി അല്ലെന്നും അന്വേഷണ സംവിധാനമാണെന്നുമായിരുന്നു നിയമമന്ത്രി പി രാജീവ് ബില്‍ അവതരിപ്പിക്കുമ്പോള്‍ നിയമസഭയില്‍ കൈ കൊണ്ട നിലപാട്. ലോകായുക്തക്കോ ഉപലോകായുക്തക്കോ നിര്‍ദേശ ഉത്തരവുകളിടാന്‍ അധികാരമില്ല.

ലോകായുക്തയ്ക്ക് ശുപാര്‍ശകള്‍ നല്‍കാന്‍ മാത്രമാണ് അധികാരം എന്ന് സുപ്രീം കോടതി നിരീക്ഷണം അതിനാല്‍ തന്നെ സംസ്ഥാന നിയമസഭ അംഗീകരിച്ച് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച ലോകായുക്ത ഭേദഗതി ബില്ലിനെ സംബന്ധിച്ച് നിര്‍ണ്ണായകമാകുന്നുണ്ട്.

 

Continue Reading

kerala

കരിപ്പൂര്‍ അടക്കം രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രം

രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന്‍റെ ഭാഗമായാണ് ഈ നടപടി.

Published

on

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. 2025നുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു.

കരിപ്പൂർ രാജ്യാന്തര വിമാനത്താവളവും ഈ പട്ടികയിലുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന്‍റെ ഭാഗമായാണ് ഈ നടപടി.

നേരത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, മംഗളൂരു രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെയുള്ളവ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുകയാണെന്ന് കേന്ദ്രം അറിയിക്കുന്നത്.

2018 മുതല്‍ ഇതുവരെ ആറ് വിമാനത്താവളങ്ങളാണ് സ്വകാര്യവത്ക്കരിച്ചതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പാര്‍ലമെന്‍റില്‍ അറിയിച്ചു. മികച്ച പ്രവർത്തനത്തിനും നിക്ഷേപം ലക്ഷ്യമിട്ടുമാണ് സ്വകാര്യവത്കരണമെന്ന് വ്യോമയാന മന്ത്രാലയം പാര്‍ലമെൻറില്‍ വ്യക്തമാക്കി

Continue Reading

Trending