ചെന്നൈ: തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു.

പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ കൃഷ്ണവേണി, ദിലീപ്. അറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.