കൊച്ചി: കാര്‍ ചരക്കുലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രികയായ യുവതി മരിച്ചു. മരട് ന്യൂക്ലിയസ് മാളിന് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. തൃശൂര്‍ സ്വദേശിനി ജോളിയാണ്(43) മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ സാന്‍ഗിയെ(45) ഗുരുതരപരിക്കുകളോടെ സമീപത്തെ സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു  .സാന്‍ഗിയെ ആശുപത്രിയിലെത്തിച്ച് മടങ്ങവെ ഓട്ടോമതിലിലിടിച്ച് ഓട്ടോഡ്രൈവര്‍ തൃപ്പൂണിത്തുറ സ്വദേശി തമ്പി(50) മരിച്ചു.

ചോറ്റാനിക്കരയില്‍ ബന്ധുവീട്ടിലേക്ക് പോകവെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് കരുതുന്നു. മരട് ജംഗ്ഷന്‍ പിന്നിട്ട ശേഷമാണ് ഓട്ടോ മതിലില്‍ ഇടിച്ചത്. ഓട്ടോഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് കരുതുന്നു.