ഝാന്‍സി: വാഹനാപകടത്തില്‍ അറ്റുപോയ കാല്‍ രോഗിക്ക് തലയണയാക്കിവെച്ച് ഡോക്ടര്‍മാരുടെ കൊടും ക്രൂരത. യുപിയിലെ ഝാന്‍സി മെഡിക്കല്‍ കോളേജിലാണ് പൈശാചികമായ ക്രൂരത അരങ്ങേറിയത്.

പരിക്കേറ്റ യുവാവ് ബോധത്തോടെ ആശുപത്രിയിലെ സ്‌ട്രെക്ച്ചറില്‍ കിടക്കുമ്പോഴായിരുന്നു ഡോക്ടര്‍മാരുടെ ഈ നടപടി. പരിക്കേറ്റ യുവാവിന്റെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവം വിവാദമായതോടെ യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ദേശീയ മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ വിഷയം അന്വേഷിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ചതായി ഝാന്‍സി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സാധന കൗശിക് പറഞ്ഞു.