മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. നിർമ്മാണാവശ്യത്തിനുള്ള കമ്പിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.  ലോറിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരും മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ലോറി ഡ്രൈവറും സഹായിയുമാണ് വാഹനത്തിനടിയിൽപെട്ടത്.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് കമ്പി കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപെട്ടത്. പ്രദേശം സ്ഥിരം അപകട മേഖലയാണ്. ഒരാഴ്ച മുമ്പ് ഇവിടെ ലോറി മറിഞ്ഞ് ഡ്രൈവർ കൊല്ലപ്പെട്ടിരുന്നു.