X

അച്ഛന്‍മിശ്ര-എഡിറ്റോറിയല്‍

ഒക്ടോബര്‍മൂന്നിന് രാത്രി കര്‍ഷകരായ നാലുപേരുള്‍പ്പെടെ എട്ടുപേര്‍ കാറിടിച്ച് കൊല്ലപ്പെട്ടദാരുണ സംഭവം വെറുമൊരു അപകടമല്ലെന്നും മന:പൂര്‍വമായിരുന്നുവെന്നുമാണ് പിന്നീട് തെളിഞ്ഞത്. അത് ചെയ്തതാകട്ടെ കേന്ദ്രആഭ്യന്തരവകുപ്പുസഹമന്ത്രിയുടെ പുത്രനും. ബി.ജെ.പിയുടെ അനിഷേധ്യനേതാവും പ്രധാനമന്ത്രിമോദിയുടെ വിശ്വസ്തനുമായ അമിത്ഷായുടെ ആഭ്യന്തരവകുപ്പില്‍ ഒരുമന്ത്രിപദവികിട്ടുക എന്നത് ചില്ലറകാര്യമല്ല. അപ്പോള്‍പിന്നെ രാജ്യത്തെ ഏതൊരു മുക്കിലുംകയറി ഇടപെടാനുള്ള അധികാരവും അവകാശവും ഉള്ളയാളാണ് അജയ്മിശ്ര. മൂന്നു കാര്‍ഷിക കരിനിയമങ്ങള്‍ പാര്‍ലമെന്റിലെ പ്രതിപക്ഷത്തെയും നാട്ടിലെ കര്‍ഷകരെയും പരിഗണിക്കാതെ ചുട്ടെടുത്തതിനാണ് കര്‍ഷകലക്ഷങ്ങള്‍ കേന്ദ്രസര്‍ക്കാരിനെയുംഅതിലെ മന്ത്രിമാരെയും പ്രധാനമന്ത്രിയെയുമൊക്കെ മുള്‍മുനയില്‍നിര്‍ത്തി സമരം ചെയ്യാനിടയാക്കിയത്. പട്ടിണിയും തണുപ്പും അതിലുപരി കോവിഡും. ഇതെല്ലാംസഹിച്ച് ജീവന്‍കൊടുത്ത് സമരംചെയ്ത കര്‍ഷകരുടെ ഇടയിലേക്കാണ് അജയ്മിശ്രയുടെ പുത്രന്‍ ആശിഷ് മിശ്ര രാത്രി വാഹനം ഓടിച്ചുകയറ്റി കൂട്ടക്കൊല നടത്തിയത്. ഉണ്ടും ഉറങ്ങിയും വിലസിയും നടക്കുന്ന മകന് എന്ത് കര്‍ഷകര്‍, അന്നം, രാഷ്ട്രീയം !മോന്‍ തനിക്ക് തോന്നിയതുപോലെ അങ്ങ് വാഹനമോടിച്ച് ആളെകൊന്നു.മോനെ ഇനി സംരക്ഷിക്കേണ്ട ബാധ്യത മന്ത്രിക്കാണ്. അതുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ രാജിയെപ്പോഴാണ് എന്നു ചോദിച്ചതിന് അവരെപിടിച്ച് മന്ത്രിപുംഗവന്‍ തള്ളിയത്. നിങ്ങള്‍ക്കൊക്കെ വിവരമില്ലേ, ഒരുപാവത്തെ ജയിലിലടച്ചിരിക്കുകയല്ലേ എന്നൊക്കെയാണ് അജയ് ജിചോദിച്ചത്.

അതിന് എന്താണിത്രയെന്നല്ലേ, പ്രീതിയോ പ്രീണനമോ ഭയമോ ഒന്നുംകൂടാതെയാണ് സത്യപ്രതിജ്ഞചെയ്ത് മന്ത്രിമാര്‍ അധികാരത്തിലേറുന്നത്. അതുകൊണ്ടായിരിക്കാം, അജയ്മിശ്രക്ക് പത്രക്കാരെപോലും പുല്ലാണെന്ന തോന്നലുണ്ടായത്. മാസം രണ്ടുപിന്നിട്ടിട്ടും എന്തുകൊണ്ട് അജയനെ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ മന്ത്രിപദത്തില്‍നിന്ന് പുറത്താക്കുന്നില്ല എന്ന ചോദ്യത്തിനുത്തരം ഒന്നേഉള്ളൂ. യു.പിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അജയനെ പുറത്താക്കിയാല്‍ പുള്ളിക്കാരന്‍ രണ്ടുമൂന്ന് മണ്ഡലങ്ങളിലെങ്കിലും പാര്‍ട്ടിയെ തോല്‍പിക്കും.അത് വേണോ അതോ മന്ത്രിയായി ടിയാന്‍ തുടരുന്നതല്ലേ നല്ലതെന്ന മോദിയും യോഗിയും കരുതിക്കാണും. യോഗിയുടെ പൊലീസാണ് കോടതി പറഞ്ഞതുപ്രകാരം പ്രത്യേകാന്വേഷണസംഘത്തെ വെച്ച് ലഖിംപൂര്‍ഖേരികൂട്ടക്കൊല അന്വേഷിച്ചത്. ഭാഗ്യവശാല്‍ നല്ല ഉഗ്രന്‍ ഉദ്യോഗസ്ഥരായതിനാല്‍സംഗതി പുറത്തായി. മന്ത്രിപുത്രന്‍ ‘അബദ്ധത്തിലല്ല’വാഹനമിടിച്ചതെന്നും ഗൂഢാലോചനയുണ്ടായിരുന്നുവെന്നുമാണ് സംഘം കണ്ടെത്തിയത്. ഇതോടെ അച്ഛന്‍മിശ്രയുടെ അധികാരനാളെണ്ണപ്പെട്ടെന്ന് കരുതിയെങ്കിലുംഅതുണ്ടായിട്ടില്ല. കൊലപാതകരാഷ്ട്രീയവും അധികാരവും കൂടെക്കൊണ്ടു നടക്കുന്നതിനാലാണോ മിശ്രയെന്ന് അജയ്ക്ക് പേരുവന്നതെന്ന് ആളുകള്‍ക്ക് സംശയമുണ്ടാകാനിടയുണ്ട്. മിശ്രസമ്പദ് വ്യവസ്ഥയെന്നാല്‍ സ്വകാര്യമുതലാളിത്തവും സര്‍ക്കാരും ഒരുമിച്ച് പോകുന്നതാണല്ലോ. ഏതായാലും അജയ്മിശ്രക്ക് യാതൊരുകുലുക്കവും തല്‍കാലം വരാനില്ല. യോഗിയും മോദിയും ഡല്‍ഹി ഭരിക്കുന്നിടത്തോളം. പീഡനം, അഴിമതി, വര്‍ഗീയത തുടങ്ങിയ സംഭവങ്ങളില്‍ ബി.ജെ.പിക്ക് പ്രത്യേകിച്ച് യു.പിയിലെ ബി.ജെ.പിക്കാര്‍ക്ക് ലവലേശംഅലട്ടലില്ല. അവര്‍ അവര്‍ക്കെതിരെ വരുന്ന എന്തിനെയും ഉരുക്കുമുഷ്ടിയും അധികാരവുംകൊണ്ടേ നേരിടാറുള്ളൂ. നിയമസഭാവോട്ടെടുപ്പില്‍ ബി.ജെ.പിക്ക് ക്ഷീണം സംഭവിക്കാന്‍ കര്‍ഷകസമരം കാരണമാകുമോ എന്ന ഭയമാണ് ലഖിംപൂര്‍ കൂട്ടക്കൊലക്ക് കാരണം. കര്‍ഷകനിയമങ്ങള്‍ മോദി പിന്‍വലിച്ച നിലക്ക് സമരക്കാരെകൊന്നതിന് ഇനി ബി.ജെ.പിക്ക്‌പോലും ന്യായീകരിക്കാന്‍കഴിയില്ല. കേന്ദ്രമന്ത്രി നേരിട്ട് തെറ്റുചെയ്തിട്ടില്ലെങ്കിലും ധാര്‍മികമായാണ് അജയ്മിശ്ര രാജിവെക്കേണ്ടതെന്നാണ് ജനം ആവശ്യപ്പെടുന്നത്. കോടതിക്ക് സീസറുടെ ഭാര്യ സംശയാതീതയായിരിക്കണം എന്ന മട്ടിലൊക്കെയേ പറയാന്‍ കഴിയൂ. ഇനി അതിനാണോ രാജിക്ക് കാത്തിരിക്കുന്നതെന്നാണ് സംശയം. ആശിഷ് മിശ്ര പിതാവിന്റെ അധികാരത്തിലും രാഷ്ട്രീയത്തിലും കാര്യമായി ഇടപെടുന്നയാളാണെന്നതിനാല്‍ രാജി അനിവാര്യംതന്നെയാണ്.

ലഖിംപൂര്‍ഖേരിയാണ് മിശ്രയുടെ ലോക്‌സഭാമണ്ഡലം. 2014ലും ലോക്‌സഭാംഗമായിരുന്നു. 2012-14ല്‍ എം.എല്‍.എയും. അജയ്കുമാര്‍ മിശ്ര തേനി എന്നാണ ്മുഴുവന്‍പേര്. ബിരുദവും നിയമബിരുദവുമുണ്ട്. നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ അജയ് 1996ല്‍ പൊലീസ് ഗുണ്ടയായി പ്രഖ്യാപിച്ചു.2004ലെ പ്രഭാത്‌കൊലക്കേസിലുള്‍പ്പെടെപ്രതിയായി.വയസ്സ് 61ആയി. ആശിഷിനെ കൂടാതെഒരുമകനും മകളുമുണ്ട്.

web desk 3: