X
    Categories: Newsworld

ചൈനീസ് ചാരവിമാനത്തിനെ അമേരിക്ക വെടിവെച്ചിട്ടു: പ്രതിഷേധവുമായി ചൈന

ചാരബലൂണിനെ അമേരിക്ക വെടിവെച്ചിട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ മറികടന്ന് അതിരുകടന്ന നടപടിയെന്നാണ് അമേരിക്ക പറയുന്ന കാരണം. അതേസമയം ചൈന കടുത്ത അതൃപ്തി അറിയിച്ചു. മനുഷ്യനില്ലാത്ത സിവിലിയന്‍ വിമാനത്തെ ബലപ്രയോഗത്തില്‍ ആക്രമിച്ചെന്നാണ് ചൈനയുടെ ആക്ഷേപം. ഇതിന് ബദല്‍ മറുപടി ഉണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. വടക്കേ അമേരിക്കയില്‍ കുറച്ചുദിവസമായി ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു ചാരനിറത്തിലുള്ള ചാര വിമാനം. ബലൂണ്‍ ആകൃതിയിലായിരുന്നു അത്. എഫ് 22 മിസൈല്‍ ഉപയോഗിച്ച് ഞായര്‍ രത്രിയാണ് തകര്‍ത്തത്.

മൂന്ന് സ്‌കൂള്‍ ബസ്സുകളുടെ വലുപ്പമുണ്ട് വിമാനത്തിന്. അത്‌ലാന്റിക് സമുദ്രത്തിലാണ് വിമാനം പതിച്ചത്. ഇത് വീണ്ടെടുത്ത് പരിശോധിക്കാനാണ് യു.എസ് നീക്കം. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയിലേക്ക് പോകാനിരിക്കെയാണ് സംഭവം. തെക്കേ അമേരിക്കയിലും സമാനമായ ബലൂണ്‍ ആകാശത്ത് കണ്ടെത്തിയതായി വാര്‍ത്തയുണ്ട്. അതേസമയംവിവരം അമേരിക്കന്‍ പ്രസിഡന്റ് മറച്ചുവെച്ചുവെന്ന് ട്രംപ് അനുകൂലികള്‍ ആരോപിച്ചു.

Chandrika Web: