Connect with us

News

ചൈനീസ് ചാരവിമാനത്തിനെ അമേരിക്ക വെടിവെച്ചിട്ടു: പ്രതിഷേധവുമായി ചൈന

എഫ് 22 മിസൈല്‍ ഉപയോഗിച്ച് ഞായര്‍ രത്രിയാണ് തകര്‍ത്തത്.

Published

on

ചാരബലൂണിനെ അമേരിക്ക വെടിവെച്ചിട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ മറികടന്ന് അതിരുകടന്ന നടപടിയെന്നാണ് അമേരിക്ക പറയുന്ന കാരണം. അതേസമയം ചൈന കടുത്ത അതൃപ്തി അറിയിച്ചു. മനുഷ്യനില്ലാത്ത സിവിലിയന്‍ വിമാനത്തെ ബലപ്രയോഗത്തില്‍ ആക്രമിച്ചെന്നാണ് ചൈനയുടെ ആക്ഷേപം. ഇതിന് ബദല്‍ മറുപടി ഉണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കി. വടക്കേ അമേരിക്കയില്‍ കുറച്ചുദിവസമായി ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു ചാരനിറത്തിലുള്ള ചാര വിമാനം. ബലൂണ്‍ ആകൃതിയിലായിരുന്നു അത്. എഫ് 22 മിസൈല്‍ ഉപയോഗിച്ച് ഞായര്‍ രത്രിയാണ് തകര്‍ത്തത്.

മൂന്ന് സ്‌കൂള്‍ ബസ്സുകളുടെ വലുപ്പമുണ്ട് വിമാനത്തിന്. അത്‌ലാന്റിക് സമുദ്രത്തിലാണ് വിമാനം പതിച്ചത്. ഇത് വീണ്ടെടുത്ത് പരിശോധിക്കാനാണ് യു.എസ് നീക്കം. യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയിലേക്ക് പോകാനിരിക്കെയാണ് സംഭവം. തെക്കേ അമേരിക്കയിലും സമാനമായ ബലൂണ്‍ ആകാശത്ത് കണ്ടെത്തിയതായി വാര്‍ത്തയുണ്ട്. അതേസമയംവിവരം അമേരിക്കന്‍ പ്രസിഡന്റ് മറച്ചുവെച്ചുവെന്ന് ട്രംപ് അനുകൂലികള്‍ ആരോപിച്ചു.

kerala

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ബൈക്കില്‍ നിന്നും പുക വരുന്നത് കണ്ട് പെട്ടെന്ന് തന്നെ നിര്‍ത്തിയ ഉടന്‍ തീ ആളിപടരുകയായിരുന്നു

Published

on

കൊച്ചിയില്‍ ഓടികൊണ്ടിരിക്കുന്ന ബൈക്കിന് തീ പിടിച്ചു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ബൈക്ക് യാത്രക്കാരന്‍ അംഗീത് അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കില്‍ നിന്നും പുക വരുന്നത് കണ്ട് പെട്ടെന്ന് തന്നെ നിര്‍ത്തിയ ഉടന്‍ തീ ആളിപടരുകയായിരുന്നു. കാക്കനാട് നിന്നും ചാലക്കുടിയിലേക്ക് പോകും വഴിയാണ് സംഭവം.

Continue Reading

india

മോദിയുടെ ബിരുദത്തെ കുറിച്ച് വിവരം കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈകോടതി; വിവരങ്ങള്‍ തേടിയ കേജ്‌രിവാളിന് 25,000 രൂപ പിഴ

ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ആണ് വിധി പുറപ്പെടുവിപ്പിച്ചത്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോദിച്ചതിന് 25,000 രൂപ പിഴ വിധിച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ 2016ല്‍ ഗുജറാത്ത് സര്‍വകലാശാലയ്ക്ക് നല്‍കിയ നിര്‍ദേശം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് കേജ്‌രിവാള്‍ രംഗത്തുവന്നിരിക്കുന്നത്.

ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബീരേന്‍ വൈഷ്ണവ് ആണ് വിധി പുറപ്പെടുവിപ്പിച്ചത്. പ്രധാന മന്ത്രിക്ക് എത്രത്തോളം വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് അറിയാന്‍ ഈ രാജ്യത്തിന് അവകാശമില്ലെയെന്ന് കേജ്‌രിവാള്‍ ചോദിച്ചു. കുറച്ചു മാത്രം വിദ്യാഭ്യാസമുള്ള, നിരക്ഷരരായ പ്രധാനമന്ത്രി രാജ്യത്തിനുതന്നെ അപകടമാണെന്നു കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

Continue Reading

Health

സംസ്ഥാനത്ത് നാളെ മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: വീണ ജോര്‍ജ്

ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സമയം നീട്ടികൊടുത്തിരുന്നു

Published

on

കേരളത്തില്‍ ഏപ്രില്‍ 1 മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും അഭ്യര്‍ഥന മാനിച്ച് നിരവധി തവണ ഹെല്‍ത്ത് കാര്‍ഡെടുക്കാന്‍ സമയം നീട്ടികൊടുത്തിരുന്നു.

കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുണ്ട്. നാളെ മുതല്‍ കര്‍ശനമായ പരിശോധന തുടരും. ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

പൊതുജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ പരാതികള്‍ നേരിട്ടറിയിക്കാന്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ഗ്രിവന്‍സ് പോര്‍ട്ടല്‍ സജ്ജമാക്കിയിരുന്നു. പരാതിയിന്‍മേല്‍ എടുത്ത നടപടികളും ഇതിലൂടെ അറിയാന്‍ സാധിക്കും. പരാതി സംബന്ധിച്ച ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനും സാധിക്കും.

Continue Reading

Trending