Connect with us

News

ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചെന്ന് ട്രംപ്; വാദം തള്ളി ഖമേനി

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാനുമായുള്ള ആണവചര്‍ച്ചകള്‍ തുടരാമെന്ന വാഗ്ദാനം ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തള്ളി.

Published

on

ടെഹ്റാന്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാനുമായുള്ള ആണവചര്‍ച്ചകള്‍ തുടരാമെന്ന വാഗ്ദാനം ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തള്ളി. ട്രംപ് ഉന്നയിച്ച ‘അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചു’ എന്ന വാദത്തെയും ഖമേനി നിഷേധിച്ചു. ജൂണ്‍ 12 ന് ആണവകേന്ദ്രങ്ങള്‍ക്കെതിരെ ബോംബാക്രമണം നടന്നതിനെതുടര്‍ന്ന് ഇറാന്‍ യു.എസ് ആണവചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. ഏപ്രിലില്‍ ആരംഭിച്ച ചര്‍ച്ചകളില്‍ അഞ്ച് ഘട്ടങ്ങള്‍ മാത്രമാണ് പൂര്‍ത്തിയായത്. ആറാം ഘട്ടത്തിന് രണ്ട് ദിവസം മുന്‍പാണ് യു എസ് ഇറാനില്‍ കടന്നാക്രമണം നടത്തിയത്. ട്രംപ് ഇറാന്റെ ആണവ വ്യവസായം യു എസ് ബോംബിട്ട് നശിപ്പിച്ചു എന്ന് അവകാശപ്പെട്ടപ്പോള്‍ ഖമേനി പ്രതികരിച്ചു. ഇസ്രാഈല്‍ പാര്‍ലമെന്റായ നെസറ്റില്‍ കഴിഞ്ഞ ആഴ്ച നടത്തിയ പ്രസംഗത്തില്‍ ട്രംപ് ആക്രമണത്തിനിടെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ പൂര്‍ണമായും നശിപ്പിച്ചതായി യു എസ് സ്ഥിരീകരിച്ചതായും പറഞ്ഞു.’14 ബോംബുകള്‍ ഇറാനില്‍ വീണു. അവ ആണവ കേന്ദ്രങ്ങളെ മുഴുവനായും തുടച്ചുനീക്കി.’എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഇനി മിഡില്‍ ഈസ്ററിലെ ചട്ടമ്പിയല്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. ട്രംപിന്റെ ഈ പ്രസ്താവനക്ക് ശേഷമാണ് ഖമേനിയുടെ പ്രതികരണം വന്നത്. യുറേനിയം സമ്പുഷ്ടീകരണത്തിലൂടെ ഇറാന്‍ രഹസ്യമായി ആണവ ബോംബ് നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണെന്ന് പാശ്ചാത്യ ശക്തികള്‍ ആരോപിക്കുന്നു. അത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇറാന്‍ ഈ ആരോപണം നിഷേധിച്ച് ആണവ പദ്ധതിക്ക് സിവിലിയന്‍ ഊര്‍ജ ആവശ്യങ്ങള്‍ മാത്രമാണുള്ളതെന്ന് വ്യക്തമാക്കുന്നു. യു. എസ്്് നടത്തിയ ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ ഒന്നോ രണ്ടോ വര്‍ഷത്തേക്ക് വൈകിപ്പിക്കുമെന്നാണ് പെന്റഗണ്‍ വിലയിരുത്തല്‍. എന്നാല്‍ രഹസ്യ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം തിരിച്ചടിട്ടുളളത് ഏതാനും മാസങ്ങള്‍ മാത്രമാണെന്ന് പറയുന്നു. ആക്രമണത്തിന്റെ യഥാര്‍ത്ഥ ആഘാതെ ഇപ്പോഴും വ്യക്തമല്ല

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending