Connect with us

News

യുഎസില്‍ 23കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനി മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിലെ കര്‍മേചേഡു സ്വദേശിനിയായ രാജ്യലക്ഷ്മി യര്‍ലഗഡയാണ് മരിച്ചത്.

Published

on

ന്യൂയോര്‍ക്ക്: യുഎസില്‍ 23കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിലെ കര്‍മേചേഡു സ്വദേശിനിയായ രാജ്യലക്ഷ്മി യര്‍ലഗഡയാണ് മരിച്ചത്.

ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റി – കോര്‍പ്പസ് ക്രിസ്റ്റിയില്‍ നിന്ന് അടുത്തിടെ ബിരുദം നേടിയ രാജ്യലക്ഷ്മി, ജോലി അന്വേഷിക്കുന്നതിനായി യുഎസില്‍ തുടരുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നവംബര്‍ 7നാണ് മരണം സംഭവിച്ചത്.

രണ്ട് ദിവസമായി ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നുവെന്നാണ് ബന്ധുവായ ചൈതന്യയുടെ മൊഴി. വെള്ളിയാഴ്ച രാവിലെ അലാം മുഴങ്ങിയിട്ടും രാജ്യം ഉണര്‍ന്നില്ല. മുറിയില്‍ ചെന്നപ്പോഴാണ് അവളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയാണ് മരണമുണ്ടായതെന്ന് പ്രാഥമിക നിഗമനം.

രാജ്യലക്ഷ്മിയുടെ അകാലമരണത്തില്‍ കുടുംബവും സുഹൃത്തുക്കളും തളര്‍ന്നിരിക്കുകയാണ്. മരണകാരണം വ്യക്തമാക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന ആരംഭിച്ചിട്ടുണ്ട്.

അതേസമയം, രാജ്യലക്ഷ്മിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി ടെക്‌സസിലെ ഡെന്റണില്‍ ഗോ ഫണ്ട് മി വഴിയുള്ള ധനസമാഹരണ യജ്ഞം ആരംഭിച്ചിട്ടുണ്ട്. കര്‍ഷകരായ മാതാപിതാക്കളുടെ ഇളയ മകളായ രാജ്യം, കുടുംബത്തിനും തനിക്കും മികച്ച ഭാവി സൃഷ്ടിക്കാനായിരുന്നു അമേരിക്കയിലേക്കുള്ള യാത്രയെന്ന് ചൈതന്യ വ്യക്തമാക്കി.

 

kerala

ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന്‍ പാളത്തിലേക്ക് വീണു; ഒരു കാല്‍ നഷ്ടമായി

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

Published

on

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് (നവം. 17) വീണ്ടും കുറഞ്ഞു. അവധി ദിനമായ ഇന്നലെ ഒഴികെ നോക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,083.09 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച പവന് 1,140 ഇടിഞ്ഞ് 91,720 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ, ഉച്ച എന്നീ രണ്ടു ഘട്ടങ്ങളിലായി ഗ്രാമിന് 145, പവന് 1,160 വീതം വില കുറഞ്ഞിരുന്നു. അന്നത്തെ പവന്‍ വില 93,160 ആയിരുന്നു

 

Continue Reading

kerala

ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

Published

on

കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.

അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending