X

പോലീസില്‍ വീണ്ടും ക്രിമിനല്‍: പോലീസ് അസോസിയേഷന്‍  നേതാവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ നടപടി

ഗുണ്ടാ മാഫിയയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും പോലീസില്‍ അച്ചടക്ക നടപടി. പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് നടപടി. പാലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവും നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. പാറശാല സ്‌റ്റേഷനിലെ സിപിഒ ദീപുവിനെയും നഗരൂര്‍ സ്‌റ്റേഷനിലെ ഡ്രൈവര്‍ സതീശനെയും സ്ഥലംമാറ്റുകയും ചെയ്തു.

ഗുണ്ടാ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അടുത്തിടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കടുത്ത നടപടികളിലേക്ക് ആഭ്യന്തര വകുപ്പും സംസ്ഥാന പോലീസ് മേധാവിയും കടക്കാന്‍ നിര്‍ബന്ധിതമായത്.

ഗുണ്ടാ മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുക, കുപ്രസിദ്ധ ഗുണ്ടയുടെ വാഹനം ഉപയോഗിക്കുക തുടങ്ങിയ കണ്ടെത്തലുകളെ തുടര്‍ന്നാണ് വൈ അപ്പുവിനെതിരെ നടപടി സ്വീകരിച്ചത്.

ഗുണ്ടാ സംഘങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഇടനില നിന്ന രണ്ടു ഡിവൈഎസ്പിമാരെ ഈ മാസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. നാലു ദിവസത്തിനിടെ നാല് എസ്എച്ച്ഒമാരെയും, 5 പോലീസുകാരെയുമാണ് തലസ്ഥാനത്ത് മാത്രം സസ്‌പെന്‍ഡ് ചെയ്തത്. മൂന്നു പോലീസുകാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു.

webdesk13: