X

തമിഴ് നടനും എംഎല്‍എയുമായ കരുണാസ് അറസ്റ്റില്‍

ചെന്നൈ: തമിഴ് നടനും എംഎല്‍എയുമായ കെന്‍ കരുണാസ് അറസ്റ്റില്‍. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിനാണ് കരുണാസ് അറസ്റ്റിലായത്.

സാലി ഗ്രാമത്തിലെ വസതിയില്‍ എത്തിയാണ് എംഎല്‍എയെ പൊലീസ് അറസ്റ്റു ചെയ്തത്. നുംഗംപാക്കം പൊലീസാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചത്.

സര്‍ക്കാറിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുഖ്യമന്ത്രി പളനിസ്വാമിയെയും ഉപമുഖ്യമന്ത്രി ഒ.പനീര്‍ സെല്‍വത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന വീഡിയ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് അപകീര്‍ത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്.

chandrika: