X

മദ്രാസ് ഐ.ഐ.ടി ഹോസ്റ്റലില്‍ മലപ്പുറം സ്വദേശി മരിച്ച നിലയില്‍

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം മഞ്ചേരി കോര്‍മാത്ത് ഷാജഹാന്റെ മകന്‍ ഷഹല്‍ കോര്‍മാത്ത്(23) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ കാമ്പസിനകത്തെ യമൂന ഹോസ്റ്റലിലാണ് ഷഹലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐ.ഐ.ടിയിലെ ഓഷ്യന്‍ എന്‍ജിനീയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഷഹല്‍. രാവിലെ ഷഹലിന്റെ സുഹൃത്ത് ഹോസ്റ്റല്‍മുറിയുടെ കതക് തട്ടിയപ്പോള്‍ ആളനക്കം കേള്‍ക്കാത്തതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെ അറിയിച്ചു.

രഘുറാം റെഡ്ഡി കോട്ടൂര്‍പുരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് മുറി തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ഷഹലിനെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

chandrika: