വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ തേടി നടന്‍ ആര്യ നടത്തുന്ന റിയാലിറ്റി ഷോക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പരിഹാസവും വിമര്‍ശനവും ശക്തമാകുന്നു. കളേഴ്‌സ് ടി.വി തമിഴില്‍ ‘എങ്ക വീട്ടുമാപ്പിളൈ’ എന്ന പേരിലാണ് റിയാലിറ്റി ഷോ സംഘടിപ്പിരിക്കുന്നത്. ഇതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.

ജീവിതത്തിലെ സുപ്രധാന തീരുമാനത്തിന് ടെലിവിഷന്‍ പരിപാടിയെ ആശ്രയിക്കുന്നത് ശരിയല്ലെന്നാണ് ഉയരുന്ന ആക്ഷേപം. വിവിധ തമിഴ്‌സംഘടനകളും താരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മനസ്സിനെ പരിഹസിക്കരുതെന്നും കച്ചവട താല്‍പ്പര്യമല്ല വിവാഹത്തിനു വേണ്ടതെന്നും വിമര്‍ശനമുണ്ട്. അതേസമയം, ഇത് വെറും ചാനല്‍ ഷോ ആണെന്നും ആര്യ വിജയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാവില്ലെന്നും മറ്റു ചിലര്‍ പറയുന്നു.

ആര്യയെ വിവാഹം കഴിക്കാന്‍ നടത്തുന്ന ഈ ഷോയില്‍ 16 പെണ്‍കുട്ടികളാണ് പങ്കെടുക്കുന്നത്. ഇതില്‍ രണ്ടുപേര്‍ മലയാളികളാണ്. നേരെത്ത വധുവിനെ അന്വേഷിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട നടന്‍ ആര്യ തന്നെയാണ് റിയാലിറ്റി ഷോയിലൂടെയാണ് വിവാഹമാണെന്ന് അറിയിച്ചത്. അന്ന് ഏഴായിരത്തോളം അപേക്ഷകളും ഒരു ലക്ഷം ഫോണ്‍കോളും ആര്യയെത്തേടിയെത്തിയിരുന്നു. ‘ആര്യക്ക് പരിണയമെന്ന’ പേരില്‍ ഈ ഷോ ഒരു മലയാളം ചാനലും പ്രക്ഷേപണം ചെയ്യുന്നുണ്ട്.