കൊല്ലം: ആറ്റിങ്ങലില്‍ വെച്ച് നടന്‍ പ്രേംകുമാര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ടു. ആറ്റിങ്ങിലിനടുത്ത് കച്ചേരിനടയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പ്രേംകുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന പ്രേംകുമാറിന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയില്‍ ഇടിക്കുകയും തുടര്‍ന്ന് ലോറി പിന്നിലുണ്ടായിരുന്ന കാറില്‍ ഇടിക്കുകയുമായിരുന്നു. പരുക്കേറ്റവരെ ആറ്റിങ്ങലിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.