പനജി: സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ഷൂട്ട് ചെയ്ത നടി പൂനം പാണ്ഡെ അറസ്റ്റില്‍. ഗോവയിലെ കാനകോണ ടൗണിലെ അടച്ചിട്ടിരുന്ന ചാപോളി ഡാമില്‍ അതിക്രമിച്ചുകയറിയായിരുന്നു പൂനം പാണ്ഡെയും സംഘവും വീഡിയോ ഷൂട്ട് ചെയ്തത്. ഇവരുടെ ഭര്‍ത്താവ് സാം അഹമ്മദ് ബോംബെയും അറസ്റ്റിലായിട്ടുണ്ട്.

വടക്കന്‍ ഗോവയിലെ നക്ഷത്രഹോട്ടലിലായിരുന്നു പൂനം താമസിച്ചിരുന്നത്. സംസ്ഥാന ജലവിഭവവകുപ്പ് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പോലീസ് നടപടി. വ്യാഴാഴ്ച രാത്രി ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കോടതി അനുമതിയോടെ മാത്രമേ ഗോവ വിട്ടു പോകാന്‍ പാടുള്ളൂ എന്ന നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഷൂട്ടിങ് സംഘത്തിന് പോലീസ് സംരക്ഷണം നല്‍കുകയായിരുന്നെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് ഒരു എസ്‌ഐ., കോണ്‍സ്റ്റബിള്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.