X

അവാര്‍ഡ് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നുവെന്ന് ഇന്ദ്രന്‍സ്; രാജേഷ് പിള്ളക്ക് സമര്‍പ്പിക്കുന്നുവെന്ന് പാര്‍വതി

തിരുവനന്തപുരം: പുരസ്‌കാരം അന്തരിച്ച സംവിധായകന്‍ രാജേഷ്പിള്ളക്ക്(വേട്ട) സമര്‍പ്പിക്കുന്നുവെന്ന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പാര്‍വതി. സമരരംഗത്തുള്ള എല്ലാ നേഴ്‌സുമാര്‍ക്കുമായി അവാര്‍ഡ് സമര്‍പ്പിക്കുന്നുവെന്നും പാര്‍വതി പറഞ്ഞു.

അവാര്‍ഡ് കിട്ടുമെന്ന് ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നുവെന്ന് മികച്ച നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ് പറഞ്ഞു. അവാര്‍ഡിന് വേണ്ടി കാത്തിരുന്നിട്ടില്ല. ചെയ്യാന്‍ സിനിമയുണ്ടായിരുന്നു. കഥാപാത്രങ്ങള്‍ ചെയ്യാറുണ്ടായിരുന്നു. ജീവനുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അവാര്‍ഡ് കൂടുതല്‍ ഉത്തരവാദിത്തം കൊണ്ടുവരുമെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

ഏതൊരു കലാകാരനെ സംബന്ധിച്ചിടത്തോളം അംഗീകാരം കിട്ടുകയെന്നത് സന്തോഷമാണെന്ന് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് നേടിയ അലന്‍സിയര്‍ പറഞ്ഞു. ഞാന്‍ സന്തോഷത്തിലാണ്. പ്രത്യേകിച്ചും കേരളം പോലുള്ള ഇടത്തില്‍ നിന്ന് ലഭിക്കുമ്പോള്‍. പുതിയ ആളുകള്‍ക്ക് കിട്ടുന്നത് നന്നായി കാണുന്നുവെന്നും അലന്‍സിയര്‍ പറഞ്ഞു. മലയാള സിനിമയുടെ നല്ല കാലം തിരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പ്രഖ്യാപിച്ചു മികച്ച നടനായി ഇന്ദ്രന്‍സിനെ(ആളൊരുക്കം) തെരഞ്ഞെടുത്തു. മികച്ച നടി-പാര്‍വ്വതി(ടേക്ക് ഓഫ്).

സംവിധായകന്‍-ലിജോ ജോസ് പല്ലിശ്ശേരി (ഈ.മ.യൗ)
മികച്ച ഗായിക-സിതാര കൃഷ്ണകുമാര്‍ (വിമാനം)
മികച്ച തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍(തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച സ്വഭാവ നടന്‍- അലന്‍സിയര്‍((തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
കഥാകൃത്ത്- എം.എ നിഷാദ്
കഥാമൂല്യമുള്ള ജനപ്രിയ സിനിമ-രക്ഷാധികാരി ബൈജു ഒപ്പ്
മികച്ച ഗായകന്‍-ഷഹബാസ് അമന്‍
മികച്ച കഥാചിത്രം-ഒറ്റമുറി വെളിച്ചം
ബാലതാരങ്ങള്‍-അബിനന്ദ്, നക്ഷത്ര
മികച്ച സ്വഭാവ നടി-പോളി വില്‍സന്‍(ഈ.മ.യൗ)
നവാഗത സംവിധായകന്‍-മഹേഷ് നാരായണന്‍
സംഗീതസംവിധായകന്‍-എം.കെ അര്‍ജ്ജുനന്‍
പശ്ചാത്തല സംഗീതം-ഗോപിസുന്ദര്‍

chandrika: