ആസ്‌ത്രേലിയക്കെതിരെ ബംഗളൂരില്‍ നേടിയ 78 റണ്‍സിന്റെ വിജയത്തിന് ശേഷം ആരധകര്‍ക്ക് ഇരട്ടിമധുരവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ടെസ്റ്റിലെ വിജയോഘോഷങ്ങള്‍ക്ക് ശേഷം ലോക വനിതാ ദിനത്തില്‍ ആരാധകരുടെ മനം കവരുന്ന പോസ്റ്റുമായാണ് കോലി തന്റെ ഔദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ടത്.

രണ്ടാം ടെസ്റ്റിലെ നിര്‍ണായക ജയത്തിന് പിറ്റേന്നായി വന്നെത്തിയ വനിതാ ദിനത്തെ ആവോളം വരവേറ്റിയായിരുന്നു കോലിയുടെ പോസ്റ്റ്. തന്റെ വിജയകരമായ ജീവിതത്തിന് താങ്ങായ രണ്ടു വനിതകളായ, അമ്മയുടെയും പ്രിയ കൂട്ടുകാരി അനുഷ്‌ക ശര്‍മയുടേയും ചിത്രങ്ങളാണ് വിരാട് ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കിട്ടത്.

വനിതാ ലോകത്തിന് ആശംസ നേരുന്ന പോസ്റ്റ് ഇന്ത്യന്‍ നായകന്റെ പ്രണയബന്ധം കൂടി തുറന്നു കാട്ടുന്നതായി.