അഹമ്മദാബാദ്: കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി പ്രകാരം കള്ളപ്പണം വെളുപ്പെടുത്തിയ വ്യാപാരിയെ കാണാനില്ല. ഗുജറാത്ത് വ്യവായി മഹേഷ് ഷായെയാണ് 13000 കോടി രൂപ വെളിപ്പെടുത്തിയതിന് ശേഷം കാണാതായത്. വെളിപ്പെടുത്തിയ തുകയുടെ 25 ശതമാനം നികുതി അടക്കാന്‍ അദ്ദേഹത്തോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കാണാതായത്.

കഴിഞ്ഞ മാസം 30ന് ആയിരുന്നു പിഴയടക്കാനുളള അവസാന ദിവസമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. എന്നാല്‍ നികുതി നല്‍കാതെ അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു. ഇതോടെ വെളിപ്പെടുത്തിയ തുക മുഴുവനും കള്ളപ്പണമായി മാറി. അദ്ദേഹത്തിന്റെ വസതിയിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.

കഴിഞ്ഞ 15 ദിവസമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വീട്ടുകാര്‍ പറഞ്ഞു.
12ാം ക്ലാസ് വരെയാണ് പഠിച്ചുള്ളൂവെങ്കിലും ബിസിനസ് രംഗത്ത് നല്ല ബുദ്ധിയും പല ഉന്നത നേതാക്കളുമായും മഹേഷിന് ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായി പറഞ്ഞു