X

‘ഗബ്ബര്‍ സിങ് ടാക്സ്’; രാഹുലിന് പിന്നാലെ ‘ജി.എസ്.ടി’യെ പരിഹസിച്ച് ട്വീറ്റുകളുടെ പെരുമഴ

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ പുതിയ നികുതി സമ്പ്രദായമായ ജി.എസ്.ടിയെ പരിഹസിച്ച് സോഷ്യല്‍മീഡിയ. തിങ്കളാഴ്ച ഗുജറാത്ത് സന്ദര്‍ശന വേളയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജി.എസ്.ടിയെ പരിഹസിച്ച പ്രയോഗ രീതിയാണ് ട്വീറ്റില്‍ വൈറലായിരിക്കുന്ന്ത്.

ജി.എസ്.ടി(ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ്)യെ ‘ഗബ്ബര്‍ സിങ് ടാക്സ്’ എന്നാണ് രാഹുല്‍ പരിഹസിച്ചത്. ചരക്കു സേവന നികുതിയെ, ബോളിവുഡ് ഹിറ്റ് സിനിമയായ ‘ഷോലെ’യിലെ വില്ലന്‍ കഥാപാത്രത്തോട് രാഹുല്‍ ഉപമിച്ചത്. സിനിമയില്‍ വന്‍ കൊള്ളക്കാരന്റെ കഥാപാത്രമാണ് ഗബ്ബര്‍ സിങിന്റേത്.

അതേ പരിഹാസം പിന്നീട് ട്വിറ്ററിലും പോസ്റ്റിടുകയുണ്ടായി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ട്വീറ്റിന് ട്വിറ്ററില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്.

‘കോണ്‍ഗ്രസിന്റെ ജി.എസ്.ടി യഥാര്‍ഥവും ലളിതവുമായ നികുതി. മോദിജിയുടെ ജി.എസ്.ടി ഗബ്ബര്‍ സിങ് ടാക്സ്’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്
രാഹുല്‍ ഗന്ധിയുടെ ട്വീറ്റ് നിരവധി തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്.

chandrika: