kerala
എ.ഐ ക്യാമറ അഴിമതി:കമ്പനിക്ക് സി.പി.എമ്മുമായി അടുത്ത ബന്ധം, 20 ലക്ഷം സംഭാവന നല്‍കി
എ.ഐ ക്യാമറ അഴിമതിയില്‍ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്.

തിരുവനന്തപുരം: എ.ഐ ക്യാമറ അഴിമതിയില്‍ ആരോപണ വിധേയരായ പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കമ്പനി മാനേജിംഗ് ഡയറക്ടര്‍ സുരേന്ദ്രകുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിന് 20 ലക്ഷം രൂപ സംഭാവന നല്‍കിയതിന്റെ രേഖകളും പുറത്തുവന്നു. കമ്പനിയുടെ 99.5 ശതമാനം ഓഹരികളും എം.ഡി സുരേന്ദ്രകുമാറിന്റെ പേരിലാണുള്ളത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ രാംജിത്തിന്റെ പേരിലുള്ളത് ദശാംശം അഞ്ച് ശതമാനം ഓഹരികള്‍ മാത്രമാണ്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി കമ്പനി ഒന്നിലേറെ തവണ ഇടപാടുകള്‍ നടത്തിയതായും രേഖകള്‍ തെളിയിക്കുന്നു.ഒമാനില്‍ വ്യവസായിയായ പത്തനംതിട്ട തുമ്പമണ്‍ സ്വദേശി സുരേന്ദ്രകുമാര്‍ കോഴിക്കോട് ആസ്ഥാനമായി 2018ലാണ് പ്രസാഡിയോ എന്ന പേരില്‍ കമ്പനി തുടങ്ങിയത്. കമ്പനിയുടെ ഡയറക്ടറായി എത്തിയ കോഴിക്കോട് സ്വദേശി രാംജിത്തിന് സര്‍ക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിക്കാനായത് എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. കമ്പനി പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനകം മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്താനായത് എങ്ങനെയെന്നതും അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു. കമ്പനി എം.ഡി സുരേന്ദ്രകുമാറിന് സര്‍ക്കാരുമായും സി.പി.എമ്മുമായും അടുത്ത ബന്ധമാണുള്ളത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രകുമാര്‍ സി.പി.എമ്മിന് സംഭാവനയായി നല്‍കിയത് 20 ലക്ഷം രൂപയാണ്. സി.പി. എം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളില്‍ കേരളത്തില്‍ നിന്ന് പാര്‍ട്ടിക്ക് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ 149 മതായി സുരേന്ദ്രകുമാറിന്റെ പേരുണ്ട്. സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് വഴി കമ്പനി ഒന്‍പത് കോടിയോളം രൂപയുടെ വരുമാനം നേടിയ വര്‍ഷം തന്നെയായിരുന്നു ഈ സംഭാവന നല്‍കിയതെന്നതും ശ്രദ്ധേയമാണ്.
കമ്പനി പ്രവര്‍ത്തനം ആരംഭിച്ച് മൂന്നുവര്‍ഷത്തിനകം മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവുമായി നടത്തിയ രണ്ട് ഇടപാടുകളാണ് മറ്റൊരു തെളിവ്. 2019- 20 കാലയളവില്‍ എറണാകുളത്തെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ച വകയില്‍ 50,000 രൂപ പ്രകാശ് ബാബുവിന് വാടക നല്‍കിയ കമ്പനി 2020- 21 കാലയളവില്‍ ‘ട്രേഡ് പേയബില്‍’ എന്ന ഹെഡില്‍ 1,75000 രൂപ നല്‍കിയ കാര്യവും കമ്പനികാര്യ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു വര്‍ഷമാണ് പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ ഇടപാട് നടന്നത്. എന്നാല്‍ ഈ ഇടപാട് എന്തെന്ന് കമ്പനിയോ പ്രകാശ് ബാബുവോ വ്യക്തമാക്കിയിട്ടില്ല. അതേ സമയം ക്യാമറ വിവാദം ചര്‍ച്ച ചെയ്യാതെ സിപിഎം സെക്രട്ടറിയേറ്റ്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകുന്നതിനിടെ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ തിരുവനന്തപുരത്ത് തുടങ്ങി. ഇന്നും നാളെയുമായി സംസ്ഥാന സമിതിയും യോഗം ചേരും.
kerala
വിവാഹാലോചന നിരസിച്ചു; പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം നടത്തിയ മൂന്നുപേര്‍ പിടിയില്‍
ഫാസിലുമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തുനല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു.

വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം. അനങ്ങനടി പാവുക്കോണത്താണ് സംഭവം. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. തൃക്കടീരി ആറ്റശ്ശേരി പടിഞ്ഞാറേക്കര വിട്ടില്‍ മുഹമ്മദ് ഫാസില്‍ (20), വീരമംഗലം ചക്കാലക്കുന്നത്ത് മുഹമ്മദ് സാദിഖ് (20), തൃക്കടിരി കോടിയില്‍ മുഹമ്മദ് ഫവാസ് (21)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ഫാസിലുമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തുനല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്.
മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നിലെ ചില്ലും അടിച്ചുതകര്‍ത്തു. ആയുധങ്ങളുമായെത്തിയ സംഘം ജനല്‍ചില്ലുകള്‍ തകര്‍ത്തെന്നും സ്ത്രീകളും കുടുംബങ്ങളും ഉള്‍പ്പെടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
kerala
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം
കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. 47 കാരനായ മലപ്പുറം ചേലേമ്പ്ര സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാഴ്ചയായി ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മലപ്പുറം ചേളാരി സ്വദേശിയായ 11കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കുളത്തില്‍ കുളിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ നാല് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
kerala
മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐയെ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുറ്റിക്കോല്‍ സ്വദേശി മധുവിനെയാണ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാസര്‍കോട് എഎസ്ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശി മധുവിനെയാണ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആണ്.
-
Film3 days ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
News3 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം
-
india3 days ago
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
india3 days ago
‘പാഠഭാഗങ്ങള്‍ നീക്കിയ നടപടി ചരിത്രബോധം കവര്‍ന്നെടുക്കാന്‍’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി
-
kerala3 days ago
എംഎസ്എഫിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി എസ്.എഫ്.ഐ
-
filim3 days ago
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍