കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എ ഐ സി സി പ്ലീനറി യെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വര്‍ദ്ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എ ഐ സി സി പ്ലീനറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് കേവലം രാഷ്ട്രീയ പാര്‍ട്ടിയല്ല, ഇന്ത്യയുടെ ഡിഎന്‍എ ഉള്ള മഹാപ്രസ്ഥാനമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നാടിന്റെ മോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച പ്രസ്ഥാനത്തെ വെല്ലുവിളിച്ച്, മാപ്പെഴുതി നല്‍കി സ്വാതന്ത്ര്യ പോരാട്ടത്തില്‍ നിന്നും പിന്തിരിഞ്ഞോടിയവരുടെ പിന്‍ഗാമികള്‍ മുന്നോട്ട് പോകുമ്പോള്‍ ഇവിടെ പരാജയപ്പെടുന്നത് കോണ്‍ഗ്രസ് മാത്രമല്ല ഇന്ത്യക്കാര്‍ അപ്പാടെയാണ്. വര്‍ദ്ധിത വീര്യത്തോടെ കോണ്‍ഗ്രസ് മടങ്ങിവരുന്നതിന്റെ കാഹളമാണ് എ ഐ സി സി പ്ലീനറി അദ്ദേഹം കൂടിച്ചേര്‍ത്തു.