X

എയര്‍അറേബ്യ റാസല്‍ഖൈമ-കോഴിക്കോട് സര്‍വ്വീസ് ആരംഭിച്ചു

റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ നിന്നും കോഴിക്കോട്ടേക്ക് എയര്‍ അറേബ്യ സര്‍വ്വീസ് ആരംഭിച്ചു.

റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍നടന്ന ചടങ്ങില്‍ റാസല്‍ഖൈമ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ശൈഖ് സാലം ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീശ് കുമാര്‍ ശിവന്‍, എയര്‍ അറേബ്യ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആദില്‍ അല്‍ അലി എന്നിവര്‍ സന്നിഹിതരായിരുന്നു.

പുതിയ സര്‍വ്വീസ് റാസല്‍ഖൈമയിലുള്ള മലബാര്‍ പ്രദേശത്തുകാര്‍ക്ക് ഏറെ സൗകര്യപ്രദമാകും. പ്രതിവാരം മൂന്നു സര്‍വ്വീസുകളാണ് എയര്‍അറേബ്യ നടത്തുക.

റാസല്‍ഖൈമയുടെ വ്യോമഗതാഗത രംഗത്തും വിനോദസഞ്ചാര മേഖലയിലും പുരോഗതി കൈവരിക്കുകയെന്ന ലക്ഷ്യവുമായി പുതിയ സര്‍വ്വീസുകള്‍ക്ക് പ്രാധാന്യം നൽകുമെന്ന് ശൈഖ് സാലം ബിന്‍ സുല്‍ത്താന്‍ വ്യക്തമാക്കി.

webdesk13: