X

അസാധാരണ നിരക്കുമായി എയര്‍ലൈനുകള്‍ വീണ്ടും പ്രവാസികളെ പിഴിയുന്നു

റസാഖ് ഒരുമനയൂര്‍

അബുദാബി: എക്കാലവും അമിത നിരക്ക് ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്ന എയര്‍ലൈനുകള്‍ അസാധാരണ നിരക്കിലൂടെ ഇപ്പോള്‍ വീണ്ടും പിഴിയുന്നു. സ്‌കൂള്‍ അവധിക്കാലം, പെരുന്നാള്‍-ക്രിസതുമസ്സ്-ഓണം ആഘോഷങ്ങള്‍ എന്നിവയ്ക്ക് വന്‍തുക ഈടാക്കുന്ന എയര്‍ലൈനുകള്‍ ഇപ്പോള്‍ സാധാരണ സയമങ്ങളിലും താങ്ങാനാവാത്ത നിരക്ക് ഈടാക്കുകയാണ്.

ഈ ആഴ്ച നാട്ടില്‍നിന്നും ഗള്‍ഫ് നാടുകളിലേക്ക് മടങ്ങുന്നവരില്‍നിന്നും അസാധാരണമായ നിരക്കാണ് ഈടാക്കുന്നത്. മുന്‍കാലങ്ങൡ ജനുവരി ആദ്യവാരം കൂടുതല്‍തുക ഈടാക്കുക പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനുവരി പകുതിയായിട്ടും നിരക്ക് കുറക്കാതെ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്.
ഇന്നും നാളെയുമെല്ലാം ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ മുപ്പതിനായിരം രൂപയോളം നല്‍കിയാണ് ടിക്കറ്റെടുക്കുന്നത്.

പ്രവാസികളുടെ സാമ്പത്തിക പ്രയാസത്തിന് താങ്ങായും യാത്രാക്ലേശത്തിന് പരിഹാരമായും ആരംഭിച്ച എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ടിക്റ്റ് നിരക്ക് ഏകദേശം ഇത്തിഹാദ് എയര്‍ പോലെയുള്ള വന്‍കിട എയര്‍ലൈനുകള്‍ക്ക് തുല്യമാണ്. ഇന്‍ഡിഗോ കൊച്ചിയില്‍നിന്നും അബുദാബിയിലേക്ക് 31,500 രൂപയാണ് ഇന്നും നാളെയുമെല്ലാം ഈടാക്കുന്നത്.

ടിക്കറ്റ് നിരക് കുറയുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് ഇരുട്ടടിയായാണ് നിരക്ക് വീണ്ടും കുത്തനെ ഉയര്‍ത്തിയിട്ടുള്ളത്. അവധിക്ക് നാട്ടില്‍പോയ പ്രവാസികള്‍ക്ക് യഥാസമയം ജോലിയില്‍ തിരികെ പ്രവേശിക്കാനുള്ളതുകൊണ്ട് ഉര്‍ന്ന നിരക്ക നല്‍കിയും ടിക്കറ്റെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. എയര്‍ഇന്ത്യ എക്‌സ്പ്രസ്സ നിരക്ക് കുറക്കുകയാണെങ്കില്‍ ഇതര എയര്‍ലൈനുകളും നിരക്ക് കുറക്കുവാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നതില്‍സ സംശയമില്ല.

അടുത്തകാലം വരെ സാധാരണക്കാരായ പ്രവാസികള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ്സിനെയാണ് കൂടുതലും ആശ്രയിച്ചിരുന്നതെങ്കില്‍ ഈയിടെയായി എക്‌സ്പ്രസ്സിനെ കൈവിട്ടിരിക്കുകയാണ്. ദേശീയ എയര്‍ലൈന്‍ പദവി മാറി സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായതോടെ എയര്‍ഇന്ത്യ എക്‌സ്പ്രസ്സ് ഭക്ഷണം ഇല്ലാതാക്കി. മാത്രമല്ല നിരക്ക് ഇതര എയര്‍ലൈനുകള്‍ക്ക തുല്യമാക്കിമാറ്റുകയും ചെയ്തു. അതേസമയം യുഎഇയുടെ ദേശീയ എയര്‍ലൈനായ എയര്‍അറേബ്യ വിവിധ ഓപ്ഷനുകള്‍ നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്.

അമിത നിരക്ക് ഈടാക്കുന്ന എയര്‍ലൈന്‍ സമീപനത്തിനെതിരെ പ്രവാസികളുടെ ശബ്ദത്തിന് ആകാശയാത്രയോളം തന്നെ പഴക്കമുണ്ട്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ യാതൊരുവിധ മാറ്റങ്ങളും ഉണ്ടായിട്ടില്ല. പ്രതീക്ഷയോടെ ആരംഭിച്ച എയര്‍ഇന്ത്യ എക്‌സ്പ്രസ്സും ഇപ്പോള്‍ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്.

webdesk14: