ന്യൂഡല്‍ഹി: കന്നുകാലികളുടെ അറവ് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്ത്. നിരോധന ഉത്തരവ് വലിച്ചു കീറി ചവറ്റുകുട്ടയിലിടണമെന്ന് ആന്റണി പറഞ്ഞു. ഭിന്നിപ്പിച്ചു ഭരിക്കുകയാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം. ആര്‍.എസ്.എസ് അജണ്ടയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ ലംഘനമാണിതെന്നും ആന്റണി പറഞ്ഞു.