കണ്ണൂര്‍: മുസ്ലിം ലീഗ് ഏറ്റവും വിശ്വസ്തയുള്ള ഘടക കക്ഷിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കണ്ണൂര്‍ പ്രസ് ക്ലബ് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. അമ്പതു വര്‍ഷത്തോളം കേരളത്തില്‍ യുഡിഫിനോട് ഒപ്പമായിരുന്നു ലീഗ്. 10വര്‍ഷം യൂപിഎ മന്ത്രി സഭയില്‍ മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദ് വിദേശ കാര്യമന്ത്രിയായിരുന്നു. കോണ്‍ഗ്രസും മുസ്ലിം ലീഗുമായി ദൃഢബന്ധമുണ്ടെന്നു ചോദ്യത്തിന് മറുപടി ആയി അദ്ദേഹം പറഞ്ഞു.

വയനാട് രാഹുല്‍ മത്സരിക്കേണ്ടത് ദക്ഷിണേന്ത്യയില്‍ കൂടുതല്‍ ശക്തമാക്കാനാണ്. ഇതിന്റെ ഫലം വയനാടിനോട് ചേര്‍ന്നു നില്‍ക്കുന്ന കേരളത്തിന് പുറത്തുള്ള സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിക്കും.രാഹുലിന്റെ കാര്യത്തില്‍ സിപിഎമ്മിനും ബിജെപി ക്കും ഒരേ മുഖം ആണ്. മോദിയെ താഴെ ഇറക്കുക എന്നത് ഇന്ത്യയിലെ മതേതര മനസിന്റെ ആഗ്രഹം ആണ്. ഇതിന് കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. മോദിക്ക് പകരം വെക്കാന്‍ രാഹുല്‍ അല്ലാതെ മറ്റാരാണ് ഉള്ളത്. സിപിഎമ്മിന്റെ ഏതെങ്കിലും ദേശിയ നേതാവ് ബിജെപി ദേശിയ നേതാവിനെതിരെ മത്സരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു.