പാലക്കാട്: മികച്ച നടന്‍മാര്‍ക്ക് സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിനും വിനായകനും സമ്മാനിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ലെന്ന് സാംസ്‌ക്കാരിക മന്ത്രി എകെ ബാലന്‍. പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട്ട് സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഇന്ദ്രന്‍സിനും വിനായകനും സംസ്ഥാന പുരസ്‌ക്കാരം സമ്മാനിച്ചത് ചിലര്‍ക്ക് ദഹിച്ചിട്ടില്ല. ഇപ്പോള്‍ അത് ആരാണെന്ന് വെളിപ്പെടുത്തുന്നില്ല. പിന്നീട് പറയും. ഇന്ദ്രന്‍സിനും വിനായകനും അവാര്‍ഡ് കൊടുത്തതു പോലുള്ള തീരുമാനങ്ങള്‍ ചിലരുടെ മുഖം ചുളിക്കുന്നുണ്ട്’, എ.കെ ബാലന്‍ പറഞ്ഞു. നടന്‍ വിനായകന്‍ കൂടി പങ്കെടുത്ത പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.