X

അൽ മുന സ്കൂൾ റിപബ്ലിക് ദിനം ആഘോഷിച്ചു

ദമ്മാം: രാജ്യത്തിൻ്റെ 75 ആം റിപബ്ലിക് ദിനം ദമ്മാം അൾ മുന സ്കൂൾ സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പൽ കാസിം ഷാജഹാൻ പതാക ഉയർത്തി.
മാനേജർ കാദർ മാസ്റ്റർ റിപബ്ലിക് ദിന സന്ദേശം നൽകി.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് പോരാടിയതിൻ്റെ ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നും അത് കാത്ത് സൂക്ഷിക്കുകയാണ് ഭാവി തലമുറയുടെ ഏറ്റവും വലിയ ഉത്തരവാദിത്ത മെന്നും വിദ്യാർത്ഥികളെ ഉൽബോധിപ്പിചൂ.

രാജ്യത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രങ്ങൾ അനുസ്മരിക്കുന്ന വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. 75 വർഷത്തെ രാജ്യത്തിൻ്റെ വിവിധ മേഖലകളിലുള്ള പുരോഗതി വിളിച്ചോതുന്ന രോൾ പ്ലേ ഏറെ ശ്രദ്ധേയമായി.

പ്രധാന അധ്യാപകരായ പ്രദീപ് കുമാർ, വസുധ അഭയ് ചിദ്രവാർ, സിറാജ്, അസീസ്, പ്രിയ രാജേഷ്, കൗസർ ബാനു, ശകുന്തള, നിഷാദ് മാസ്റ്റർ, എന്നിവർ ആശംസകൾ നേർന്നു. കൺവീനർമാരായ നാജ്മുദീൻ മാസ്റ്റർ, പ്രീജ, റനീഷ, ബിൽകീസ് എന്നിവർ നേതൃത്വം നൽകി.

webdesk14: