X

പറയുന്നതെല്ലാം ജനങ്ങൾ അന്ധമായി വിശ്വസിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ആർ.എസ്.എസിന്റെ ലക്ഷ്യം: രാഹുൽ ​ഗാന്ധി

തങ്ങള്‍ പറയുന്നത് ജനങ്ങള്‍ അന്ധമായി വിശ്വസിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അതിനുള്ള മറുപടി ചെറുത്തുനില്‍പ്പാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ വിദ്യാര്‍ഥികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇന്ത്യ എന്ന ആശയത്തെ ശക്തപ്പെടുത്താന്‍ തീയിലൂടെയാണ് നടക്കുന്നത്. ഒരുകാലത്ത് സ്വതന്ത്രത്തിന്റേയും ആവിഷ്‌ക്കാരത്തിന്റേയും ഉറവിടമായിരുന്ന സര്‍വകലാശാലകള്‍ ഇന്ന് ഭയത്തിന്റെയും അടിച്ചമര്‍ത്തലിന്റേയും അന്ധമായ അനുസരണത്തിന്റേയും വിളനിലങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ഭാവിക്ക് കൂട്ടിനുള്ളിലിരിക്കാന്‍ സാധിക്കില്ലെന്നും അതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയവും ചെറുത്തുനില്‍പ്പും പ്രധാനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് വിദ്യാര്‍ഥികലെ കാണേണ്ടത് അവരുടെ സര്‍വകലാശാലയില്‍ വെച്ചാണെന്നും മറിച്ച് അടച്ചിട്ട മുറികളിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സര്‍വകലാശാലക്ക് നിര്‍ദേശം കൈമാറിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വിദ്യാര്‍ഥികളുടെയുള്ളില്‍ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

webdesk14: