kerala
ആലപ്പുഴ ഷാൻ വധക്കേസ്; നാല് പ്രതികൾക്ക് ജാമ്യം നൽകി സുപ്രിം കോടതി
ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ
ആലപ്പുഴ ഷാൻ വധക്കേസിൽ നാലു പ്രതികൾക്ക് ജാമ്യം നൽകി സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്,വിഷ്ണു എന്നിവർക്കാണ് ജാമ്യം നൽകിയത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെ.എസ്. ഷാനിനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2021 ഡിസംബർ 21 നായിരുന്നു ഷാൻ കൊല്ലപ്പെട്ടത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ.
പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. 2021 ൽ വയലാറിലെ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയിരുന്നു. ഇതിന്‍റെ പ്രതികാരമായിട്ടാണ് ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
kerala
കോഴിക്കോട് അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം
നേരത്തെ അക്യുപങ്ചര്‍ ചികിത്സക്ക് പിന്നാലെ കുറ്റിയാടിയില്‍ യുവതി മരിച്ചിരുന്നു.
കോഴിക്കോട് അക്യുപങ്ചര്‍ ക്യാമ്പ് സംഘാടകര്‍ക്കെതിരെ ആക്രമണം. ആക്രമണത്തില്‍ സംഘാടകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുറ്റിയാടിയില്‍ അക്യുഷ് അക്യുപങ്ചര്‍ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലേക്കാണ് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയത്. നേരത്തെ അക്യുപങ്ചര്‍ ചികിത്സക്ക് പിന്നാലെ കുറ്റിയാടിയില്‍ യുവതി മരിച്ചിരുന്നു.
നേരത്തെ അക്യുപങ്ചര്‍ ചികിത്സയെ തുടര്‍ന്ന് മരിച്ച യുവതിയുടെ ബന്ധുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. ഇന്ന് രാവിലെ 9 മണിക്കാണ് അക്യുഷ് അക്യുപങ്ചര്‍ എന്ന സ്ഥാപനം കുറ്റിയാടിയില്‍ ഒരു ക്യാമ്പ് സംഘടിപ്പിച്ചത്. ഈ ക്യാമ്പിലേക്ക് 11:30ഓടെ നാട്ടുകാര്‍ എത്തിച്ചേരുകയായിരുന്നു. അക്യുപങ്ചര്‍ ചികിത്സ മൂലമാണ് യുവതി മരിച്ചതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.
ക്യാമ്പ് സംഘടിപ്പിച്ച ഫെമിന എന്ന യുവതിക്കാണ് ഈ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കൈയ്ക്കും മുഖത്തിനും പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുറ്റിയാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
kerala
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി; ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം
ഈ മാസം 15ന് ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും യുവതിക്കെതിരായ വീഡിയോ ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബര്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം. അന്വേഷണം നടത്താനും കേസിന്റെ വിചാരണയ്ക്കുമായി പ്രതി കസ്റ്റഡിയില്‍ തുടരേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീ. സെഷന്‍സ് കോടതി ജഡ്ജി വി.പി.എം സുരേഷ് ബാബു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അഞ്ച് ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം. സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്‌തെന്ന യുവതിയുടെ പരാതിയിലാണ് കേസ്.
ഈ മാസം 15ന് ചോദ്യം ചെയ്യലിനായി പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നും യുവതിക്കെതിരായ വീഡിയോ ഏഴു ദിവസത്തിനകം ഡിലീറ്റ് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
ഇനി പരാതിക്കാരിയെ സംബന്ധിച്ചോ കേസിനെക്കുറിച്ചോ യാതൊരു പരാമര്‍ശങ്ങളും നടത്തരുതെന്നും കോടതി നിര്‍ദേശമുണ്ട്. അറസ്റ്റ് ചെയ്താല്‍, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയയ്ക്കണം. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കപ്പെടും എന്നും കോടതി അറിയിച്ചു.
തന്റെ ഫോട്ടോ സഹിതം വീഡിയോ പങ്കുവച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. വീഡിയോയ്ക്ക് താഴെ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല കമന്റുകള്‍ ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
kerala
ട്രെയിനില്‍ യാത്രക്കാരനു നേരെ തിളച്ച വെള്ളം ഒഴിച്ചു; പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍
കേസില്‍ പാന്‍ട്രി മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിംഗിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
ട്രെയിനില്‍ വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് യാത്രക്കാരനു നേരെ തിളച്ച വെള്ളം ഒഴിച്ച സംഭവത്തില്‍ പാന്‍ട്രി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്‌സ്പ്രസില്‍ യാത്രചെയ്ത മുബൈ സ്വദേശിയായ അഭിഷേക് ബാബുവാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ട്രെയിനിലെ ഭക്ഷണശാലയില്‍ വെള്ളം ചോദിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ തിളച്ച വെള്ളം ഒഴിച്ചതെന്ന് പൊലീസ് പറയുന്നു. കേസില്‍ പാന്‍ട്രി മാനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിംഗിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.
-
kerala3 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala3 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News3 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
News3 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും
-
Film3 days agoരജനികാന്ത് നായകനായി, കമല്‍ ഹാസന് നിര്‍മിക്കുന്ന ചിത്രം; ‘തലൈവര്‍ 173’ പ്രഖ്യാപിച്ചു
-
News3 days agoതൃശൂരില്‍ ദാരുണ അപകടം; ലോറിയില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു
-
News2 days agoഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യന്‍ സാധ്യതാ ടീം പ്രഖ്യാപിച്ചു; ഛേത്രിയും സഹലും പുറത്ത്
-
News2 days agoസൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്സിന്

