X

ആലപ്പുഴയില്‍ കൈ പുറകില്‍ കെട്ടിയിട്ട് തൂങ്ങിമരിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം

ആലപ്പുഴ: ആലപ്പുഴക്കടുത്ത് പറവൂരില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ ഗലീലിയോ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കൈകള്‍ പുറകില്‍ കെട്ടിവച്ച നിലയിലാണ്.

കൊലപാതകമാണോ ഇതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പറവൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് വിശദീകരണം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

chandrika: