Connect with us

kerala

മോദിയുടെ രക്തസാക്ഷി പട്ടികയില്‍ വാരിയന്‍കുന്നത്തു വന്നത്; ഉരുണ്ട് കളിച്ച് അലി അക്ബര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ പുസ്തകത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്‌ലിയാരും ഉള്‍പ്പെട്ടതില്‍ പ്രതികരണവുമായി ബിജെപി നേതാവും സംവിധായകനുമായ അലി അക്ബര്‍.

Published

on

 

പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ പുസ്തകത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലിമുസ്‌ലിയാരും ഉള്‍പ്പെട്ടതില്‍ പ്രതികരണവുമായി ബിജെപി നേതാവും സംവിധായകനുമായ അലി അക്ബര്‍. കേന്ദ്രമാണ് പുസ്തകം പുറത്തിറക്കിയതെങ്കിലും കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളുടെ ലിസ്റ്റ് കൊടുത്തത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സുടാപ്പീസ് & സഖാപ്പീസ് ,’പ്രധാനമന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയില്‍ വാരിയം കുന്നനും
അലി മുസ്‌ലിയാരും …

അപ്പോള്‍ വാരിയം കുന്നനെതിരെ പോസ്റ്ററൊട്ടിച്ച നടന്ന എന്നെപ്പോലെയുള്ള സംഘികള്‍ ആരായി .. ശശിയായി …

നേരാണോ തിരുമേനി ? ശെരിക്കും ശശിയായോ ?

പക്ഷെ ഒരു പ്രശ്‌നമുണ്ട് വര്‍മ്മ സാറെ …

പുസ്തകം ഇറക്കിയതാരാണ് ?
കേന്ദ്ര സാംസ്‌കാരിക വകുപ്പ് ..

എന്നാണ് ഇറക്കിയത് ? 2019 മാര്‍ച്ച് 7 . (ട്വീറ്റില്‍ തീയതി മാര്‍ക്ക് ചെയ്തിട്ടുണ്ട് ) ..

വാരിയം കുന്നന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതു എപ്പോഴാണ് ?
2020 ജൂണ്‍ മാസത്തില്‍ ..

അപ്പോള്‍ ഇത് രണ്ടും തമ്മില്‍ ബന്ധമില്ലെന്ന് മനസിലായി ..

അപ്പോള്‍ പിന്നെ മനോരമ ഈ വാര്‍ത്ത ഇപ്പോള്‍ കെട്ടി എഴുന്നള്ളിച്ചത് എന്തിനാണ് ?

‘ബെറുതെ ഒരു മനഃ സുഖം ‘

എന്നാലും ഹിന്ദുക്കളെ വംശഹത്യ ചെയ്ത ഒരാളിനെപ്പറ്റി നരേന്ദ്ര മോഡി പുസ്തകം ഇറക്കിയത് എന്ത് കൊണ്ടായിരിക്കും ?

പുസ്തകം ഇറക്കിയിരിക്കുന്നത് കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ..

“Dictionary of Martyrs: India’s Freedom Struggle (1857-1947)”, Volume 5  പ്രതിപാദിക്കുന്നത് കേരളം , കര്‍ണാടക , തമിഴ് നാട് , ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയാണ്

കേന്ദ്ര സാംസ്‌കാരിക വകുപ്പാണ് ഈ പുസ്തകം ഇറക്കിയതെങ്കില്‍ കേരളത്തില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെപ്പറ്റിയുള്ള വിവങ്ങള്‍ കൊടുത്ത് ആരായിരിക്കും ?

കേരള സര്‍ക്കാരായിരിക്കും കൊടുത്തത്. അല്ലാതെ കേരളത്തിലെ ബിജെപിക്കാര്‍ അല്ല ..

കേരളത്തിലെ സര്‍ക്കാര്‍ ആരാണ് ? കമ്മ്യൂണിസ്റ്റുകാരാണ് കേരളത്തിലെ സര്‍ക്കാര്‍.

മാപ്പിള ലഹളയില്‍ ഹിന്ദുക്കളെ വംശ ഹത്യ ചെയ്ത ജിഹാദികള്‍ക്കു സ്വാതന്ത്ര്യ സമര പെന്‍ഷന്‍ കൊടുത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രെസ്സുകാരും …

അവര്‍ വാരിയം കുന്നനെ മഹാനാക്കി തന്നെയയായിരിക്കണം കേന്ദ്ര സാംസ്‌കാരിക വകുപ്പിന് റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത് ..

അപ്പൊ എല്ലാം പറഞ്ഞത് പോലെ … അങ്ങനെ

‘പ്രധാന മന്ത്രി നരേന്ദ്ര മോഡി പുറത്തിറക്കിയ രക്തസാക്ഷി പട്ടികയില്‍ വാരിയം കുന്നനും അലി മുസ്‌ലിയാരും ‘…

എന്ന നാടകവും എട്ടു നിലയില്‍ പൊട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നു.

https://www.facebook.com/aliakbardirector/posts/10224928288540846

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവില ഇന്നും കുറഞ്ഞു

ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു

Published

on

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 73200 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 9150 രൂപയുമായി.

ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. പിന്നീട് ഉള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി വില കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവന്‍ വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട് ഇന്നാണ് വില കുറഞ്ഞത്.

Continue Reading

kerala

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ഫോട്ടോ അയച്ച് ഭീഷണി; ബാംഗ്ലൂര്‍ നോര്‍ത്ത് എഫ്‌സി താരം അറസ്റ്റില്‍

കൊല്ലം കൊട്ടാരക്കര കരിക്കം സ്വദേശി ഹോബിന്‍ കെ.കെയെയാണ് സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത നഗ്‌നഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ ബാംഗ്ലൂര്‍ നോര്‍ത്ത് എഫ്‌സി ഫുട്‌ബോള്‍ താരം അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര കരിക്കം സ്വദേശി ഹോബിന്‍ കെ.കെയെയാണ് സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.

മുന്‍കാമുകിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാം വഴി അയച്ചു കൊടുത്തു എന്നാണ് ഇയാള്‍ക്കെതിരെയുളള പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നേരത്തെ എറണാകുളം സെക്ഷന്‍ കോടതിയിലും ഹൈക്കോടതിയിലും പ്രതിയുടെ ജാമ്യപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനില്‍ ഹാജരായ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Continue Reading

kerala

ഗോവിന്ദചാമി ജയില്‍ ചാടിയ സംഭവം; ആരുടേയും സഹായം ലഭിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ജയില്‍ ചാടിയതില്‍ ഗോവിന്ദചാമിക്ക് ജയില്‍ ജീവനക്കാരുടേയൊ തടവുകാരുടെയൊ സഹായം ലഭിച്ചില്ല.

Published

on

ഗോവിന്ദചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്ത്. ജയില്‍ ചാടിയതില്‍ ഗോവിന്ദചാമിക്ക് ജയില്‍ ജീവനക്കാരുടേയൊ തടവുകാരുടെയൊ സഹായം ലഭിച്ചില്ല. ജയില്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഗോവിന്ദചാമി ജയില്‍ ചാട്ടത്തിന് ഉപയോഗിച്ചത് റിമാന്‍ഡ് തടവുകാര്‍ ഉണക്കാനിട്ടിരുന്ന തുണിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സഹതടവുകാരുമായി ഇയാള്‍ക്ക് കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോവിന്ദച്ചാമിയുടെ ആസൂത്രണം അറിയാന്‍ കഴിയാത്ത അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചു. അഴികള്‍ മുറിച്ചത് എങ്ങനെയെന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിസിടിവി നിരീക്ഷണത്തിന് ആളില്ലാതെ പോയത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Continue Reading

Trending