കോഴിക്കോട് വയനാട് റോഡില്‍ 108 ആംബുലന്‍സ് അപകടത്തില്‍പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 12.15 ന് ക്രിസ്ത്യന്‍ കോളേജിന് സമീപത്ത് വെച്ചാണ് അപകടം. എതിര്‍വശത്തുനിന്നും വണ്‍വേ തെറ്റിച്ച് വന്ന ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സിന്റെ മുന്‍ഭാഗം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.