X
    Categories: CultureNewsViews

തൃണമൂല്‍ കോണ്‍ഗ്രസിനെക്കാള്‍ നല്ലത് സി.പി.എമ്മിന്റെ ഭരണമെന്ന് അമിത് ഷാ

മാള്‍ഡ: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് മാഫിയ ഭരണമാണ് നടത്തുന്നതെന്ന് ബി. ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയുടെ ലോക്‌സഭാ പ്രചാരണത്തിന് തുടക്കമിട്ടു കൊണ്ടുള്ള റാലിയില്‍ ബി.ജെ.പി രഥയാത്രക്ക് അനുമതി നല്‍കാതിരുന്ന മമതയുടെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച ഷാ ബംഗാളില്‍ തൃണമൂലിനേക്കാളും സി. പി.എം നേതൃത്വം നല്‍കുന്ന ഇടത് പാര്‍ട്ടികളുടെ ഭരണമാണെന്നും അഭിപ്രായപ്പെട്ടു. ജനവിരുദ്ധ, ജനാധിപത്യ വിരുദ്ധ സര്‍ക്കാറാണ് ബംഗാളിലെന്നും ഇതിനെ കടപുഴക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും ഷാ പറഞ്ഞു.
ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് സംസ്ഥാനത്ത് ടി.എം.സി ചെയ്യുന്നത്. ബി.ജെ.പിയെ പേടിയുള്ളതിനാലാണ് രഥയാത്രക്ക് സംസ്ഥാനത്ത് അനുമതി നല്‍കാതിരുന്നതെന്നും പറഞ്ഞ ഷാ തന്റെ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ മമത അനുമതി നല്‍കാതിരിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചു. തന്നെ ഹെലികോപ്റ്ററില്‍ നിന്നും പുറത്തിറങ്ങാന്‍ സമ്മതിച്ചില്ലായിരുന്നെങ്കില്‍ കോപ്റ്ററില്‍ ഇരുന്ന് തന്നെ സംസാരിക്കുമായിരുന്നെന്നും കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ ഐക്യ റാലി അധികാരക്കൊതിയുള്ളവര്‍ നടത്തിയതാണെന്നും കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിക്ക് 100 കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്നും അതിനെ തകര്‍ക്കാന്‍ 25 പാര്‍ട്ടി നേതാക്കള്‍ ചേര്‍ന്നാല്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: