X
    Categories: indiaNews

പാര്‍ട്ടിയിലെത്തിക്കാനുള്ള അമിത്ഷായുടെ തന്ത്രങ്ങള്‍ പാളി; രജനീകാന്തും അഴഗിരിയും മുഖം കൊടുത്തില്ല

ചെന്നൈ: തമിഴ്‌നാട്ടില്‍ പാര്‍ട്ടി വളര്‍ത്താനായി എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് തിരിച്ചടി. രജനികാന്തിനെയും അഴഗിരിയെയും കൂട്ടുപിടിച്ചുള്ള പാര്‍ട്ടി മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയാതെ അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങി. ആരോഗ്യപരമായ കാരണങ്ങളാല്‍ വിശ്രമത്തിലാണെന്നും ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും രജനീകാന്ത് അമിത്ഷായെ അറിയിക്കുകയായിരുന്നു. തീരുമാനം പിന്നീട് അറിയിക്കാമെന്നും രജനി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ വേണ്ടിയാണ് അമിത്ഷാ ചെന്നെയിലെത്തിയത്. ബിജെപിയിലേക്ക് വന്നില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പരസ്യ പിന്തുണ നേടാനായിരുന്നു ശ്രമം. എന്നാല്‍ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളാല്‍ കാണാന്‍ കഴിയില്ലെന്ന തീരുമാനത്തില്‍ രജനികാന്ത് ഉറച്ചു നിന്നതോടെ അമിത്ഷാ ഡല്‍ഹിയിലേക്ക് തിരിച്ചു പോയി. രജനികാന്തിന് പനിയാണെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ രജനിക്ക് പനിയോ മറ്റു അസുഖങ്ങളോ ഇല്ലെന്ന് പിആര്‍ഒ റിയാസ് അറിയിച്ചു.

ദിവസങ്ങള്‍ക്കു മുമ്പാണ് സംഘപരിവാര്‍ സൈദ്ധാന്തികനും തുഗ്ലക് വാരിക എഡിറ്ററുമായ ഗുരുമൂര്‍ത്തി രജനികാന്തിനെ സന്ദര്‍ശിച്ചത്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഗുരുമൂര്‍ത്തി അമിത്ഷായെ കണ്ട് വിശദീകരിച്ചു. ഇതേ തുടര്‍ന്നായിരുന്നു രജനിയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

അമിത്ഷായെ കൂടാതെ ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്റെ മൂത്ത സഹോദരന്‍ അഴഗിരിയെ കാണാനും അമിത്ഷാക്കായില്ല. ഇദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാനായിരുന്നു നീക്കം. എന്നാല്‍ കുടുംബാംഗങ്ങളുടെ എതിര്‍പിനെ തുടര്‍ന്ന് അദ്ദേഹവും വിട്ടു നിന്നു.

web desk 1: