kerala
കലോത്സവം കലക്കാനുള്ള ശ്രമം; പോലീസിനെ കൂട്ടുപിടിച്ച് സി.പി.എം – ഡി.വൈ.എഫ.ഐ ആക്രമണം
എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

വളാഞ്ചേരി: മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം കലക്കാന്‍ പ്രാദേശിക സിപിഎം ഒത്താശയോടെ ഡി.വൈ.എഫ്ഐ -എസ്.എഫ്.ഐ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് സി.പി.എം വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗവും മുന്‍ എസ്.എഫ്.ഐ നേതാവുമായ കെ.ഇ സക്കീറിന്റെ നേതൃത്വത്തില്‍ അന്‍പതോളം വരുന്ന സി.പി.എം-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. യാതൊരു പ്രകോപനവുമില്ലാതെ ക്യാമ്പസിനകത്ത് കയറി സംഘാടക സമിതി ഓഫീസ് അടിച്ചു തകര്‍ത്ത സംഘം കണ്ണില്‍ കണ്ടെവരെയെല്ലാം അടിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചു. വടിയും കല്ലുമടങ്ങുന്ന ആയുധങ്ങളുമായാണ് സംഘം എത്തിയത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദില്‍, സംസ്ഥാന കമ്മിറ്റിയംഗം എം.സുജിന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
എട്ടോളം കോളെജ് വിദ്യാര്‍ത്ഥികള്‍ക്ക് തലക്കും കൈയിനും പരിക്കുപറ്റി. പോലീസ് നോക്കി നില്‍ക്കെയാണ് ആക്രമണം. യൂണിയന്‍ ഓഫീസ് തകര്‍ക്കുമ്പോള്‍ പോലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും പരാതി ഉയര്‍ന്നു. യൂണിവേഴ്സിറ്റി യൂണിയന്‍ നഷ്ടപ്പെട്ട എസ്.എഫ്.ഐ തുടക്കം മുതല്‍ യൂണിവേഴ്സിറ്റി യൂണിയന്റെ ഓരോ പരിപാടികളും കലക്കാനുള്ള ശ്രമം നടത്തിയിരുന്നു. സോണല്‍ കലോത്സവങ്ങളിലെല്ലാം എസ്.എഫ്.ഐ ആക്രമണം അഴിച്ചുവിട്ട് അലങ്കോലപ്പെടുത്തി. ഇതിന്റെ തുടര്‍ച്ച ഇന്റര്‍സോണ്‍ കലോത്സവത്തിലുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിട്ടും വേണ്ടത്ര പോലീസ് കാമ്പസിലെത്താത്തത് അക്രമകാരികള്‍ക്ക് തണലായി. രണ്ടു മണിക്കൂറോളം കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷിച്ചാണ് അക്രമകാരികള്‍ മടങ്ങിയത്. പോലീസിന്റ കണ്‍മുന്നില്‍ ആക്രമണം നടത്തിയിട്ടും തടയാനോ അക്രമകാരികളെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായില്ല. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി. കലോത്സവം നല്ല രീതിയില്‍ നടത്താന്‍ സമ്മതിക്കില്ലെന്നും ഇനിയും വരുമെന്നും ഭീഷണി മുഴക്കിയാണ് സി.പി.എം ഡി.വൈ.എഫ്.ഐ ക്രിമിനല്‍ സംഘം മടങ്ങിയത്.
നേരത്തെ സോണ്‍ മത്സരം തടസ്സപ്പെടുത്തി നിര്‍ത്തിവെച്ചപ്പോള്‍ ഇനി നടത്തിക്കാന്‍ സമ്മതിക്കില്ലെന്നത് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി തീരുമാനമാണെന്നുള്ളത് എസ്.എഫ്.ഐ നേതാവിന്റെ വോയ്സ് അടക്കം പുറത്ത് വന്നിരുന്നു.
വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളി ചെറുക്കും; സംഘാടക സമിതി
മലപ്പുറം: കലോത്സവം നല്ല രീതിയില്‍ മുന്നേറുന്നതില്‍ കലിപൂണ്ട് എസ്.എഫ്.ഐയുടെ നിര്‍ദേശപ്രകാരം പ്രാദേശിക സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കള്‍ കാമ്പസില്‍ അഴിഞ്ഞാടുകയായിരുന്നെന്നും വിദ്യാര്‍ത്ഥികളെ ആക്രമിച്ചും കാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചും കലോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സഫ്വാന്‍ പത്തില്‍, ഭാരവാഹികളായ അഷ്ഹര്‍ പെരുമുക്ക്, ശറഫുദ്ധീന്‍ പിലാക്കല്‍, വി.എ.വഹാബ് എന്നിവര്‍ പറഞ്ഞു. പ്രശ്നം ഉണ്ടാക്കി കലോത്സവം നിര്‍ത്തിവെപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. പോലീസും ഇതിന് കൂട്ടുനി്ല്‍ക്കുന്ന കാഴ്ച്ചയാണ് കാണാനായത്. ആക്രമണം ചെറുക്കും. മികച്ച രീതിയില്‍ തന്നെ കലോത്സവം പൂര്‍ത്തിയാക്കും. യൂണിവേഴ്സിറ്റി യൂണിയന്‍ നഷ്ടപെട്ടതുമുതല്‍ എസ്.എഫ്.ഐക്ക് കലിതുള്ളി നടക്കുകയാണ്. ഈ ദേഷ്യമാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ നേരെ തീര്‍ക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും നേതാക്കള്‍ പറഞ്ഞു.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.
എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.
kerala
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ കണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.
‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാളാണ് തോറ്റതെന്ന്. ഇവിടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.
india
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.
നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india3 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
india3 days ago
ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
പ്രതീക്ഷയില്‍ യുഡിഎഫ്; നിലമ്പൂരില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കും
-
kerala3 days ago
കനത്ത മഴ; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി
-
india3 days ago
വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു