kerala

ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

By web desk 1

July 20, 2021

കൊച്ചി: ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി ഫഌറ്റില്‍ മരിച്ച നിലയില്‍. കൊച്ചി ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫഌറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റേഡിയോ ജോക്കി അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് അനന്യ. മരണകാരണം വ്യക്തമല്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ പറ്റിയ പിഴവ് മൂലം താന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ് സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിക്കാന്‍ പ്രചാരണമടക്കമാരംഭിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് നല്‍കിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടര്‍ന്ന് മത്സരരംഗത്തുനിന്നും പിന്‍മാറിയിരുന്നു.