X

കണ്ണൂര്‍ അർബൻനിധി നിക്ഷേപ തട്ടിപ്പ് ; വായ്പ അനുവദിച്ചത് കുറച്ച് ഇടപാടുകാര്‍ക്ക് മാത്രം

കണ്ണൂർ: മോഹന വാഗ്ദാനം നല്‍കി നിക്ഷേപകരില്‍ നിന്ന് കോടികൾ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച അർബൻ നിധി, എനിടൈം മണി സ്ഥാപനങ്ങളിൽ നിക്ഷേപം സ്വീകരണം മാത്രമാണ് നടന്നിരുന്നതെന്ന് പൊലീസ്.  ധനകാര്യം സ്ഥാപനം എന്ന നിലയിൽ പ്രവർത്തിച്ച കാലയളിൽ ചുരുക്കം ഇടപാടുകാര്‍ക്ക് മാത്രമാണ് വായ്പ അനുവദിച്ചതെന്നും വിവരം.

12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ജീവനക്കാരെ ഉൾപ്പടെ ഉപയോഗിച്ച് കൂടുതൽ ഇടപാടുകാരെ സ്ഥാപനത്തിൽ പണം നിക്ഷേപിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഡയറക്ടർമാർക്കുണ്ടായിരുന്നത്. കുറച്ച് ഇടപാടുകാർക്ക് മാത്രമാണ്. ചെറിയ തുകൾ വായ്പ അനുദിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ധനകാര്യസ്ഥാപനം നടത്തുക എന്നതായിരുന്നില്ല പ്രതികളുടെ ഉദ്ദേശം. നിക്ഷേപം സ്വീകരിച്ച് ആ തുക ഉപയോഗിച്ച് സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിനൊപ്പം മറ്റ് ബിസിനസുകൾ നടത്താനുമാണ് സ്ഥാപന ഡയറക്ടർമാരായ പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. ഒരു ധനകാര്യം സ്ഥാപനം പാലിക്കേണ്ട മാനദണ്ഡങ്ങൾ ഒന്നും തന്നെ ഇരു സ്ഥാപനങ്ങളും പാലിച്ചിരുന്നില്ലെന്നും പൊലീസ് കണ്ടെത്തിട്ടുണ്ട്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 23 കേസുകൾ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് നേരത്തെ കൈമാറിയിരുന്നു. കേസിൽ റിമാന്റിൽ തുടരുന്ന രണ്ടാം പ്രതി ആൻറണി സണ്ണിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ കിട്ടിയാൽ തൃശ്ശൂരിൽ എത്തിച്ച് തെളിവെടുക്കും.

കള്ളപണം വെളുപ്പിക്കാൻ സ്ഥാപനങ്ങളെ ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വഷിക്കുന്നുണ്ട്. സ്ഥാപനത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ പണത്തെക്കുറിച്ചും ഭീമമായ തുക അർബൻനിധിയിൽ നിക്ഷേപിച്ചവരുടെ സാമ്പത്തിക ശ്രോതസുകളെക്കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

webdesk12: