X

കണ്ണന്താനത്തിന് നിരാശ; ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി അനില്‍ ബൈജാല്‍

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി മുന്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ബൈജാലിനെ കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തു. നിയമന ശുപാര്‍ശ സര്‍ക്കാര്‍ രാഷ്ട്രപതിക്ക് അയച്ചു. നജീബ് ജങിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് ബൈജാലിന്റെ പുതിയ നിയമനം.

1969 ഐ.എ.എസ്.ബാച്ചുകാരനായ ബൈജാല്‍, വാജ്‌പെയ് സര്‍ക്കാരിന്റെ കീഴില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്നു. നഗരവികസന വകുപ്പ് സെക്രട്ടറിയായിരിക്കെ 2006ലാണ് വിരമിച്ചത്. ഡല്‍ഹി വികസന അതോറിറ്റിയുടെ ഉപാധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. നിരവധി കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ അംഗവുമായിരുന്നു. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജന്റം പദ്ധതിക്ക് നേതൃത്വം വഹിച്ചത് ബൈജാലായിരുന്നു.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെയും പേര് സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

chandrika: