ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെ നേതാവ് ടി.വി.വി ദിനകരനെ അറസ്റ്റ് ചെയ്തു. രണ്ടില ചിഹ്നം അനുവദിച്ച് കിട്ടാനായി കോഴവാഗ്ദാനം നല്‍കി എന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ നാലു ദിവസമായി ദില്ലി പൊലീസ് ടിടിവി ദിനകരനെ ചോദ്യം ചെയ്ത് വരികയായിരുന്നു. ദിനകരന്‍ കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്.

അണ്ണാ ഡിഎംകെ നേതാവിനെതിരായ കോഴ വാര്‍ത്ത വിവാദമായതോടെ തമിഴ് രാഷ്ട്രീയം ആകെ ഇളകി മറിഞ്ഞിരുന്നു. ഒ. പനീര്‍ശെല്‍വവുമായി ലയനം വരെ ചര്‍ച്ച എത്തി. തുടര്‍ന്ന് ശശികലക്കും ദിനകരനുമെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തിയ പനീര്‍ശെല്‍വത്തിന് മുമ്പില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് കാണേണ്ടി വന്നത്.