പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊലപ്പെടുത്തുന്നയാള്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കത്ത്.
കത്തില്‍ മമതയെ ദുര്‍മന്ത്രവാദിനി എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്. ഒപ്പം മോര്‍ഫ് ചെയ്ത ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മമത മരിച്ചു കിടക്കുന്നത് കാണിച്ചുതരുന്നയാള്‍ക്ക് ഒരു കോടിയെന്നാണ് വാഗ്ദാനം. അരാംബാഗിലെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അപരുപ പോഡറിനാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. തുടര്‍ന്ന് എം.പി ശ്രീരാംപുര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
രജ്‌വീര്‍ കില്ല എന്ന പേരിലാണ് കത്ത്എഴുതിയിരിക്കുന്നത്. ഫോണ്‍ നമ്പറും കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഈ നമ്പര്‍ രാജ്‌വീര്‍ കില്ല എന്ന പേരില്‍ തന്നെയുള്ള ബിന്ധാനഗര്‍ സ്വദേശിയുടേതാണ്. തന്റെ പേരും ഫോണ്‍ നമ്പറും വ്യാജ കത്തെഴുതാന്‍ ഉപയോഗിച്ചെന്ന് കാണിച്ച് ഇയാളും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.