കോഴിക്കോട്: ഹിന്ദു ഐക്യവേദി പ്രസിഡണ്ട് കെ.പി ശശികലയെ ബഹുമാനിക്കണമെന്ന് ഉപദേശിച്ച രാഹുല്‍ ഈശ്വറിന് ചാനല്‍ അവതാരകയുടെ വായടപ്പന്‍ മറുപടി. റിപ്പോര്‍ട്ടര്‍ ചാനലില്‍ ശബരിമല വിഷയത്തില്‍ നടന്ന ചര്‍ച്ചക്കിടെയാണ് രാഹുലിന്റെ ആവശ്യം അവതാരക അപര്‍ണ തള്ളിയത്.

ശശികലയെ ബഹുമാനിക്കണമെന്നും കുറഞ്ഞ പക്ഷം അവരെ ടീച്ചര്‍ എന്നെങ്കിലും അഭിസംബോധന ചെയ്യണമെന്നും രാഹുല്‍ ഈശ്വര്‍ ചര്‍ച്ചക്കിടെ അവതാരകയോട് ആവശ്യപ്പെട്ടു. ‘സമൂഹത്തില്‍ വര്‍ഗീയ വിഷം ചീറ്റുന്ന ഈ നാടിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ അത്രയധികം ബഹുമാനിക്കാന്‍ എനിക്ക് അല്‍പം ബുദ്ധിമുട്ടുണ്ട്’- എന്നായിരുന്നു അപര്‍ണയുടെ മറുപടി. ചര്‍ച്ചയുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.