X

ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ സ്റ്റോർ മുംബൈയിൽ തുറന്നു; 84 ലെ ബ്ലാക്ക് ആൻഡ് വൈറ്റ് കമ്പ്യൂട്ടറുമായി ആരാധകൻ

ആരാധകരുടെ  ആരവങ്ങൾക്കിടയിൽ ടെക് ഭീമനായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഉത്ഘാടന ചടങ്ങിൽ ഒരു ഉപഭോക്താവ് തന്റെ കയ്യിലുണ്ടായിരുന്ന 1984-ലെ ഒരു വിന്റേജ് ആപ്പിൾ കമ്പ്യൂട്ടർ കൊണ്ടുവന്ന് പ്രദർശിപ്പിച്ചത് ശ്രദ്ദേയമായി.

“ആപ്പിളിന്റെ യാത്ര കാണിക്കാൻ വേണ്ടി മാത്രമാണ് ഞാൻ ഇത് കൊണ്ടുവന്നത്. ഞാൻ ഇത് 1984 ൽ വാങ്ങി, അതിനുശേഷം ആപ്പിൾ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നു. ഇത് 2 മെഗാബൈറ്റ് ബ്ലാക്ക് ആൻഡ് വൈറ്റ് കമ്പ്യൂട്ടറാണ്, എന്നാൽ ഇപ്പോൾ ആപ്പിൾ 4K, 8K പോലും റെസല്യൂഷൻ ഡിസ്പ്ലേകൾ നിർമ്മിക്കുന്നു, അതിനാൽ ആപ്പിൾ ഒരുപാട് മുന്നോട്ട് പോയി,” അയാൾ പറഞ്ഞു. “ഞാൻ രാവിലെ 6 മണി മുതൽ ഇവിടെ നിൽക്കുകയാണ്,”മുംബൈ ഒരു വലിയ നഗരമാണ്, അവർ മറ്റൊരു സ്റ്റോർ തുറക്കണം.” ഉപഭോക്താവ് കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ 11 മണിക്കാണ് ആപ്പിൾ മെഗാസ്റ്റോർ തുറന്നത് .ആപ്പിളിന്റെ രണ്ടാമത്തെ സ്റ്റോർ ഏപ്രിൽ 20 ന് ന്യൂഡൽഹിയിൽ ആരംഭിക്കും.

മുംബൈയിലെയും ഡൽഹിയിലെയും രണ്ട് സ്റ്റോറുകളും പ്രാദേശിക സംസ്കാരവുമായി പ്രതിധ്വനിക്കുമെന്ന് ആപ്പിൾ പറഞ്ഞു. “ഇന്ത്യയ്ക്ക് വളരെ മനോഹരമായ ഒരു സംസ്‌കാരവും അവിശ്വസനീയമായ ഊർജ്ജവുമുണ്ട്, ഞങ്ങളുടെ ഉപഭോക്താക്കളെ പിന്തുണയ്‌ക്കുക, പ്രാദേശിക കമ്മ്യൂണിറ്റികളിൽ നിക്ഷേപം നടത്തുക, മാനവികതയെ സേവിക്കുന്ന നവീനതകൾക്കൊപ്പം മികച്ച ഭാവി കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കുക, എന്നിവയാണ് ഞങ്ങളുടെ പദ്ധതി ” ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു.

 

webdesk15: