കോഴിക്കോട്: സംഗീതമാന്ത്രികന്‍ എ.ആര്‍ റഹ്മാന് ഇന്ന് 54ാം പിറന്നാള്‍. സംഗീതജീവിതത്തില്‍ കാല്‍നൂറ്റാണ്ടുപിന്നിട്ട വിസ്മയ സംഗീതജ്ഞന് ലോകമെമ്പാടുമുള്ള പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. മലയാളം, തമിഴ് ചിത്രങ്ങള്‍ക്കു സംഗീതം നല്‍കിയിരുന്ന ആര്‍.കെ ശേഖറിന്റെ മകനാണ് എ.ആര്‍ റഹ്മാന്‍. 1967ജനുവരി ആറിന് ചെന്നൈയിലാണ് ജനനം.കുട്ടിക്കാലത്തുതന്നെ പിതാവിന്റെ റെക്കോഡിംഗ് സ്റ്റുഡിയോയില്‍ റഹ്മാന്‍ കീബോര്‍ഡ് വായിക്കുമായിരുന്നു. റഹ്മാന്റെ ഒന്‍പതാംവയസില്‍ പിതാവ് മരിച്ചു.
റോജ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ സംഗീതരംഗത്ത് വരവറിയിച്ചത്. ആദ്യചിത്രത്തിന്റെ സംഗീതത്തിന് ദേശീയ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകന്‍ എന്നബഹുമതിയും എ.ആര്‍ റഹ്മാനായിരുന്നു.

ഓസ്‌കാര്‍, ഗ്രാമി,ബാഫ്ത, നാലുതവണ ദേശീയ പുരസ്‌കാരം എന്നിവയെല്ലാം കലാകാരനെ തേടിയെത്തി.