തലശ്ശേരി: കേരളത്തിലെ മുസ്‌ലിം രാജവംശമായ അറക്കല്‍ സ്വരൂപത്തിലെ നിലവിലെ സുല്‍ത്താന(അറക്കല്‍ ബീവി) ആദിരാജ സുല്‍ത്താന സൈനബ ആയിഷബി(92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് രാവിലെ ആറുമണിയോടെയാണ് അന്ത്യം. തലശ്ശേരി ടൗണ്‍ഹാളിനു സമീപത്തെ അറക്കല്‍ ആദിരാജാസിലായിരുന്നു താമസം. ഖബറടക്കം ഇന്നു വൈകുന്നേരം നാലിന് ഓടത്തിങ്കല്‍പള്ളി കബര്‍സ്ഥാനില്‍ നടക്കും.

2006-ലാണ് ആയിഷ മുത്തുബീവിയുടെ മരണശേഷമാണ് ഇവര്‍ അധികാരമേറ്റത്. 37-ാം അറക്കല്‍ ബീവിയാണ് അന്തരിച്ച ആദിരാജ സുല്‍ത്താന സൈനബ ആയിഷബി. ഭര്‍ത്താവ്: പരേതനായ സി.ഒ മൊയ്തു കേയി.

മക്കള്‍: ആദിരാജ സഹീദ, ആദിരാജ മുഹമ്മദ് സാദിഖ്, ആദിരാജ മുഹമ്മദ് റാഫി, ആദിരാജ മുഹമ്മദ് ഷംസീര്‍, പരേതനായ ആദിരാജ മുഹമ്മദ് റഹൂഫ്. മരുമക്കള്‍: സാഹിറ, സാജിദ, നസീമ, ആനിഫ, പരേതനായ എ.പി.എം മൊയ്തു.