X

ആര്‍ക്കിടെക്ചര്‍/പ്ലാനിങ്: എം.ഫില്‍, പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

സി.ഇ.പി.ടി. (സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പ്ലാനിങ് ആന്‍ഡ് ടെക്‌നോളജി) സര്‍വകലാശാല 2019 ജൂലായില്‍ തുടങ്ങുന്ന എം.എഫില്‍, പിഎച്ച്.ഡി. (ആര്‍ക്കിടെക്ചര്‍, പ്ലാനിങ്) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

യോഗ്യത

എം.എഫില്‍/പിഎച്ച്.ഡി. ആര്‍ക്കിടെക്ചര്‍: ആര്‍ക്കിടെക്ചര്‍, ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍, കണ്‍സര്‍വേഷന്‍, ഹിസ്റ്ററി ആന്‍ഡ് തിയറി എന്നിവയില്‍ പി.ജി. സോഷ്യോളജി, ആന്ത്രോപോളജി, ഇക്കണോമിക്‌സ്, എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ്, ഹിസ്റ്ററി, സിവില്‍ എന്‍ജിനീയറിങ് എന്നിവയില്‍ പി.ജി. ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

എം.എഫില്‍/പിഎച്ച്.ഡി. പ്ലാനിങ്: പ്ലാനിങ് (ഇന്‍ഫ്രാസ്ട്രക്ചര്‍, ഹൗസിങ്, ട്രാന്‍സ്‌പോര്‍ട്ട്), അര്‍ബന്‍ ഡിസൈന്‍, അര്‍ബന്‍ മാനേജ്‌മെന്റ് എന്നിവയില്‍ പി.ജി. ജോഗ്രഫി, സോഷ്യോളജി, ഇക്കണോമിക്‌സ്, ജി.ഐ.എസ്., ജിയോമാറ്റിക്‌സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ക്ലൈമേറ്റ് സ്റ്റഡിസ്, സോഷ്യല്‍ വര്‍ക്ക്, ഡെവലപ്‌മെന്റ് സ്റ്റഡീസ്, പോളിസി സ്റ്റഡിസ്, പൊളിറ്റിക്കല്‍ സയന്‍സ് എന്നിവയില്‍ പി.ജി. നേടിയവര്‍ക്ക് അപേക്ഷിക്കാം.
അവസാന തീയതി: മാര്‍ച്ച് 31. www.admissions.cept.ac.in

chandrika: