kerala

അരീക്കോട് കൂട്ടബലാത്സംഗക്കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

By webdesk18

January 26, 2025

അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗത്തിനരയാക്കിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. മഞ്ചേരി സ്വദേശികളായ പറമ്പാടന്‍ മുഹമ്മദ്, അക്കരപറമ്പില്‍ സമീര്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ രണ്ട് വര്‍ഷം മുന്‍പ് പലപ്പോഴായി പീഡനത്തിനിരയാക്കിയെന്നായിരുന്നു മൊഴി നല്‍കിത്. സംഭവത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് കേസുകളിലായി അന്വേഷണം തുടരുകയാണ്. ടൂര്‍ പോകാന്‍ എന്ന വ്യാജേന വിളിച്ച് വരുത്തി അരീക്കോട് ഒരു ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നുവെന്നാണ് ആദ്യത്തെ കേസ്. പിന്നീട് മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. രണ്ട് മാസമായി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ ആണ് യുവതി. യുവതിയുടെ 15 പവന്‍ സ്വര്‍ണ്ണം തട്ടിയെടുത്തുവെന്നും സഹോദരന്‍ ആരോപണം ഉന്നയിച്ചിരുന്നു.