Connect with us

kerala

കെഎസ്ആര്‍ടിസിയിലെ പരസ്യങ്ങള്‍ മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കില്ലേ? സുപ്രീം കോടതി

അമിത പ്രകാശമുള്ള ലൈറ്റുകളും ബസുകളിലെ കണ്ണാടികളില്‍ പതിപ്പിക്കുന്ന പരസ്യങ്ങളും അതീവ ഗൗരവമേറിയ വിഷയമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു

Published

on

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പതിപ്പിക്കുന്ന പരസ്യ പോസ്റ്ററുകള്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കില്ലേയെന്ന് സുപ്രീം കോടതി. ബസുകളില്‍ പരസ്യം പതിക്കുന്നതിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അമിത പ്രകാശമുള്ള ലൈറ്റുകളും ബസുകളിലെ കണ്ണാടികളില്‍ പതിപ്പിക്കുന്ന പരസ്യങ്ങളും അതീവ ഗൗരവമേറിയ വിഷയമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ബസുകളില്‍ പരസ്യം പതിക്കുന്നത് സംബന്ധിച്ച പുതിയ സ്‌കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മുപ്പത്ത് വര്‍ഷത്തോളമായി കെഎസ്ആര്‍ടിസിയില്‍ പരസ്യങ്ങള്‍ നല്‍കാറുണ്ടെന്നും ഒമ്പതിനായിരം കോടി രൂപ കടമുള്ള കെ.എസ്.ആര്‍.ടി.സി.ക്ക് പരസ്യവരുമാനം ആശ്വാസകരമാണെന്നും കെഎസ്ആര്‍ടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

kerala

ടി.പി കേസ് പ്രതികളുടെ പരസ്യ മദ്യസേവ; പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും

പ്രതികള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും.

Published

on

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ പരസ്യമായി മദ്യസേവ നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടപടി. കോടതി പരിസരത്തും, യാത്രയിലും പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രതികള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം, സംഭവത്തില്‍ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടി. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു കൊടിസുനിയുടെയും കൂട്ടാളികളുടെയും പരസ്യ മദ്യപാനം. സംഭവത്തില്‍ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമായിരുന്നു നടപടി.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

ഇന്ന് 40 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന്റെ വില 74,360 രൂപയായാണ് വര്‍ധിച്ച് ഈ മാസത്തെ ഉയര്‍ന്നവിലയിലെത്തി. ഗ്രാമിന്റെ വില 9295 രൂപയായാണ് വര്‍ധിച്ചത്. ഇന്ന് 40 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതേസമയം, ലോക വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.

സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,354.17 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഉയര്‍ന്നു. 0.2 ശതമാനം ഉയര്‍ന്ന് 3,407.10 ഡോളറായാണ് വില ഉയര്‍ന്നത്.

Continue Reading

kerala

നിമിഷപ്രിയയുടെ വധശിക്ഷ; തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് സഹോദരന്‍ വീണ്ടും കത്ത് നല്‍കി

വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ക്കാണ് കത്ത് നല്‍കിയത്.

Published

on

യമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫതാഹ് വീണ്ടും കത്ത് നല്‍കി. വധശിക്ഷ നടപ്പാക്കാനുള്ള തിയതി തീരുമാനിക്കണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ക്കാണ് കത്ത് നല്‍കിയത്. മധ്യസ്ഥ നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് സഹോദരന്റെ നീക്കം.

നിമിഷ പ്രിയക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ട യമനി യുവാവിന്റെ കുടുംബം തയാറായെന്ന് മധ്യസ്ഥര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സഹോദരന്‍ നേരത്തെയും രംഗത്തെത്തിയിരുന്നു. കാന്തപുരം അബുബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് യമനില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയിലാണ് നിര്‍ണായക പുരോഗതിയുണ്ടായത്. തുടര്‍നടപടികള്‍ വൈകാതെയുണ്ടാകുമെന്നായിരുന്നു സൂചന.

Continue Reading

Trending